ഇടുക്കി : പ്രതിസന്ധിയില്‍ നിന്നും കരകയറാനാവാതെ ജില്ലയിലെ വിനോദ സഞ്ചാരമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സുഗന്ധ വ്യഞ്ജന വിൽപ്പന കേന്ദ്രങ്ങളും പാര്‍ക്കുകളും. കൊവിഡിനെ തുടര്‍ന്ന് സഞ്ചാരികളുടെ വരവ് നിലച്ചു. വരുമാനമില്ലാതായി എന്നതിലുപരി വില്‍പ്പന കേന്ദ്രങ്ങളില്‍ സൂക്ഷിച്ചിരുന്ന സുഗന്ധ വ്യഞ്ജനങ്ങൾ പലതും ഉപയോഗ ശൂന്യമാവുകയും ചെയ്തു.
സഞ്ചാരികളെ ആകര്‍ഷിക്കാനായി പാര്‍ക്കുകളിൽ നിര്‍മിച്ച സാധന സാമഗ്രികളും നശിച്ചുതുടങ്ങി. 2018ലെ പ്രളയം മുതല്‍ ഇടുക്കിയിലെ വിനോദ സഞ്ചാരമേഖലക്ക് അത്ര നല്ലകാലമല്ല. ആദ്യപ്രളയവും രണ്ടാംമഴക്കെടുതിയും കൊവിഡിന്‍റെ ആദ്യവരവുമെല്ലാം വിനോദ സഞ്ചാര മേഖലക്ക് വരുത്തി വച്ചത് കനത്ത നഷ്ടമാണ്.
Also Read:കുരുമുളക് ചെടികള്‍ നശിപ്പിച്ച നിലയില്‍; പരാതിയുമായി കർഷകന്‍
തിരിച്ചുവരവിനായി തയ്യാറെടുക്കവെ ആണ് കൊവിഡ് രണ്ടാം തരംഗവും ലോക്ക്‌ഡൗണും വീണ്ടും പ്രതിസന്ധി സൃഷ്ടിച്ചത്. സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന മേഖലയെ പിടിച്ച് നിര്‍ത്താന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യം ഈ രംഗത്തുള്ളവര്‍ മുന്നോട്ടുവയ്ക്കുന്നു.