ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കുട്ടിയുടെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടിയുടെ കുടുംബത്തിന് ആവശ്യമായ നിയമ സഹായം നൽകാൻ കോൺഗ്രസ് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
പ്രശ്‌നം രാഷ്ട്രീയവത്ക്കരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടരുതെന്നും വി.ഡി സതീശൻ ഇടുക്കിയിൽ പറഞ്ഞു. വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റിലായിരുന്നു ആറ് വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നത്. തുടർന്ന് നടന്ന അന്വേഷണത്തിൽ ഇത് കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി.
Read More: വണ്ടിപ്പെരിയാറിലെ ആറ് വയസുകാരിയുടെ മരണം കൊലപാതകം; പ്രതി പിടിയിൽ
പീഡനത്തിനിടെ ബോധരഹിതയായ കുട്ടിയെ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. സംഭവത്തിൽ എസ്റ്റേറ്റിലെ തന്നെ അർജുൻ (22) എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്‌തിരുന്നു.
Read More: 6 വയസുകാരിയെ പീഡിപ്പിച്ച് കൊന്ന പ്രതിയെ തെളിവെടുപ്പിനെത്തിച്ച് പൊലീസ്, രോഷവുമായി നാട്ടുകാർ