ഇടുക്കി: ഉടുമ്പൻചോല ചെമ്മണ്ണാർ പാമ്പുപാറയിൽ പിതാവിന്‍റെ വെട്ടേറ്റ് മകൻ മരിച്ചു. പാമ്പുപാറ മൂക്കനോലിയില്‍ ജെനിഷാണ് (38) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി മദ്യലഹരിയിൽ എത്തിയ ജെനിഷ് മക്കളെയും പിതാവായ തമ്പിയെയും ക്രൂരമായി മർദിക്കുകയായിരുന്നു.
പേരക്കുട്ടികളെ രക്ഷിക്കാനായി തമ്പി വാക്കത്തിയെടുത്ത് വീശിയപ്പോൾ ജെനിഷിന്‍റെ കൈയ്ക്ക് വെട്ടേറ്റു. ഉടൻ തന്നെ ജെനിഷിനെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.
ജെനിഷിന്‍റെ പിതാവ് തമ്പിയെ ഉടുമ്പൻചോല പൊലീസ് കസ്റ്റഡിയിൽ എടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.