ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് പട്ടികജാതി വകുപ്പിന്‍റെ നേതൃത്വത്തില്‍ സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം സംഘടിപ്പിച്ചു. പിന്നാക്കാവസ്ഥയിലുള്ള ജനവിഭാഗത്തെ മുഖ്യധാരയിലേയ്ക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഇതിന്‍റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് വ്യക്തിത്വ വികസന പരിശീലനവും കരിയര്‍ ഗൈഡന്‍സ് ക്ലാസുകളും നല്‍കി.
ഉടുമ്പന്‍ചോല താലൂക്കിലെ വിവിധ മേഖലകളില്‍ നിന്നുള്ള ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തി വ്യവസായ സംരഭകത്വ സെമിനാറും നടന്നു. പരിപാടിയില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.