ETV Bharat / state

ഇടുക്കി അയ്യപ്പൻകോവിലില്‍ വലയില്‍ കുരുങ്ങി തലയോട്ടി ; പരിശോധനയ്‌ക്കയച്ച് പൊലീസ്

മീൻ പിടിയ്‌ക്കുന്നവരുടെ വലയിലാണ് തലയോട്ടി കുരുങ്ങിയത്

skull got from ayyappankovil  skull got from near ayyappankovil river  അയ്യപ്പൻകോവിലില്‍ മനുഷ്യന്‍റെ തലയോട്ടി കണ്ടെത്തി  അയ്യപ്പൻകോവിൽ തൂക്കുപാലത്തിന് സമീപത്തുനിന്നും മനുഷ്യന്‍റെ തലയോട്ടി  ഇടുക്കി ഇന്നത്തെ വാര്‍ത്ത
അയ്യപ്പൻകോവിലില്‍ മനുഷ്യന്‍റെ തലയോട്ടി കണ്ടെത്തി; പരിശോധനയ്‌ക്കായി അയച്ചു
author img

By

Published : Mar 29, 2022, 6:22 PM IST

Updated : Mar 29, 2022, 7:10 PM IST

ഇടുക്കി : അയ്യപ്പൻകോവിലില്‍ മനുഷ്യന്‍റെ തലയോട്ടി കണ്ടെത്തി. ചൊവ്വാഴ്‌ച രാവിലെ മീൻ പിടിക്കാൻ എത്തിയവരുടെ വലയിലാണ് തലയോട്ടി കുരുങ്ങിയത്. കട്ടപ്പന പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

ഇടുക്കി ഡാമിന്‍റെ ഭാഗമായ അയ്യപ്പൻകോവില്‍ തൂക്കുപാലത്തിന് സമീപത്തുനിന്നാണ് തലയോട്ടി കണ്ടെത്തിയത്. പൊലീസ് എത്തി നടത്തിയ പരിശോധനയിൽ, ഏറെ പഴക്കമുള്ള തലയോട്ടിയാണെന്ന് വ്യക്തമായി. തുടർന്ന്, ശാസ്ത്രീയ പരിശോധനകൾക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് അയച്ചു.

ഇടുക്കി അയ്യപ്പൻകോവിലില്‍ വലയില്‍ കുരുങ്ങി തലയോട്ടി

ALSO READ: പിഴുതെറിഞ്ഞ കല്ലുകൾ പുനസ്ഥാപിക്കാനെത്തി സജി ചെറിയാന്‍ ; വീടുകൾ കയറി പ്രചരണം

ഫലം വന്നതിന് ശേഷമാകും തുടർ നടപടികൾ. കഴിഞ്ഞ മഹാപ്രളയകാലത്ത് പെരിയാറില്‍ ജലനിരപ്പ് ഉയർന്നപ്പോൾ തീരങ്ങളിലുള്ള സെമിത്തേരികളിൽ നിന്ന് മൃതശരീര അവശിഷ്‌ടങ്ങൾ ഒഴുകിപ്പോയിരുന്നു. ഈ സാധ്യതയും പൊലീസ് പരിശോധിക്കും. നിരവധി പേരാണ് തലയോട്ടി കാണാന്‍ പ്രദേശത്തെത്തിയത്.

Last Updated : Mar 29, 2022, 7:10 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.