ഇടുക്കി: രാജാക്കാട് തേക്കിന്‍കാനത്ത് ടൂറിസ്റ്റ് ബസ് അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്ക്. മധുരയില്‍ നിന്നും മൂന്നാറിലേക്ക് പോകുകയായിരുന്ന പതിമൂന്നംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഇറക്കമിറങ്ങി വന്ന ബസ് വളവ് തിരിയാന്‍ സാധിക്കാതെ നിയന്ത്രണം വിട്ട് റോഡില്‍ മറിയുകയായിരുന്നു. പരിക്കേറ്റവരെ രാജാക്കാട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുമൈറ ബാബു (28) അയ്മന്‍സീനി (17) എസ് കരിമനീസ (44) സല്‍മ (32) ഫരിന്‍ (48) ഹംദാന്‍ (15) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ പതിനഞ്ചുകാരനായ ഹംദാന്റെ വലതുകൈ ഒടിഞ്ഞിട്ടുണ്ട്.
അപകടങ്ങള്‍ തുടര്‍ക്കഥയായ തേക്കിന്‍കാനം വളവിലാണ് സംഭവം നടന്നത്. ഇറക്കിമിറങ്ങി വരുന്ന സമയത്ത് വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തില്‍പ്പെടാന്‍ കാരണം. മധുരയില്‍ നിന്നും മൂന്നാറിലേയ്ക്ക് വിനോദ യാത്രയ്ക്കായി എത്തിയതായിരുന്നു സംഘം. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ചേര്‍ന്നാണ് യാത്രക്കാരെ രാജാക്കാട്ടിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. പ്രാഥമിക ചികിത്സ തേടിയതിന് ശേഷം സംഘം തമിഴ്നാട്ടിലേയ്ക്ക് മടങ്ങി.