ഇടുക്കി: എസ്.എഫ്.ഐ പ്രവർത്തകന്‍ ധീരജ് രാജേന്ദ്രന്‍റെ കൊലപാതകത്തില്‍ കുറ്റം സമ്മതിച്ച് മുഖ്യപ്രതി. താനാണ് കുത്തിയതെന്ന് പിടിയിലായ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് നിഖിൽ പൈലി പൊലീസിന് മൊഴി നല്‍കി. സംഭവത്തില്‍ കെ.എസ്.യു പ്രവര്‍ത്തകരായ നാല് പേര്‍ കൂടി കസ്റ്റഡിയിലായതായി പൊലീസ്.
യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ജെറിൻ ജോജോയെ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഇതോടെ ആകെ ആറ് പേരാണ് സംഭവത്തില്‍ പിടിയിലായത്. ഇടുക്കി എസ്.പി ചോദ്യം ചെയ്യലിന് നേതൃത്വം നല്‍കി. വിദ്യാര്‍ഥികളെയും ചോദ്യം ചെയ്‌ത് വരികയാണ്. സംഘർഷ സാധ്യത മുന്നിൽ കണ്ട് മുഖ്യപ്രതിയെ പൊലീസ് സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.
ALSO READ: എസ്എഫ്ഐ പ്രവർത്തകന്‍റെ കൊലപാതകം; യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് പിടിയില്‍
എറണാകുളത്തേക്കുള്ള ബസിൽ യാത്ര ചെയ്യവേ കരിമണലിൽ വെച്ചാണ് പൊലീസ് ഇയാളെ പിടികൂടിയത്. ഇടുക്കി പൈനാവ് എഞ്ചിനീയറിങ് കോളജിലെ വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ട ധീരജ്.
യൂണിയൻ തെരഞ്ഞെടുപ്പിനിടെ നടന്ന സംഘർഷത്തിലാണ് കൊലപാതകം. തളിപ്പറമ്പ് സ്വദേശിയും ഏഴാം സെമസ്റ്റർ കമ്പ്യൂട്ടർ എഞ്ചിനീയറിങ് വിദ്യാർഥിയുമായിരുന്നു ധീരജ്.