ETV Bharat / state

അടിമാലി താലൂക്ക് ആശുപത്രി സെപ്റ്റിക് ടാങ്ക് പൊട്ടിയൊലിച്ചു ; നാട്ടുകാർ പ്രതിഷേധത്തിൽ - Septic tank breaks out at Adimali taluk hospital

മാലിന്യം ആശുപത്രി മുറ്റത്തു നിന്നും ദേശീയപാതയിലേക്ക് വ്യാപിച്ചതോടെ സമീപവാസികളും പ്രതിഷേധവുമായി രംഗത്തെത്തി

അടിമാലി താലൂക്ക് ആശുപത്രിയിൽ സെപ്‌ടിക് ടാങ്ക് പൊട്ടിയൊലിക്കുന്നു
author img

By

Published : Sep 5, 2019, 8:20 PM IST

Updated : Sep 5, 2019, 8:38 PM IST

ഇടുക്കി: അടിമാലി താലൂക്കാശുപത്രിയുടെ പുതിയ ബ്ലോക്കിനോട് ചേര്‍ന്ന ഭാഗത്തെ സെപ്റ്റിക് ടാങ്ക് പൊട്ടിയൊലിക്കുന്ന് വ്യാപക പ്രതിഷേധത്തിന് ഇടവരുത്തി. രാവിലെ അടിമാലി ടൗണിലാകെ ദുര്‍ഗന്ധം പരന്നതോടെയാണ് സെപ്‌ടിക് ടാങ്കില്‍ നിന്നും കക്കൂസ് മാലിന്യം പുറത്തേക്കൊഴുകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. മാലിന്യം ആശുപത്രി മുറ്റത്തു നിന്നും ദേശീയപാതയിലേക്ക് വ്യാപിച്ചു.

അടിമാലി താലൂക്ക് ആശുപത്രി സെപ്റ്റിക് ടാങ്ക് പൊട്ടിയൊലിച്ചു ; നാട്ടുകാർ പ്രതിഷേധത്തിൽ

പ്രതിഷേധം വ്യാപകമായതോടെ ആശുപത്രി അധികൃതര്‍ ശുചിമുറികളില്‍ നിന്നും സെപ്‌റ്റിക് ടാങ്കിലേക്ക് വരുന്ന പ്രധാന പൈപ്പുകള്‍ അടച്ചു. സെപ്‌റ്റിക് ടാങ്കിലേക്കുള്ള പൈപ്പിനുള്ളില്‍ തുണിയുള്‍പ്പെടെയുള്ള വസ്‌തുക്കള്‍ കുരുങ്ങിയതാണ് മാലിന്യം പുറത്തേക്കൊഴുകാന്‍ ഇടയാക്കിയതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Intro:അടിമാലി താലൂക്കാശുപത്രിയുടെ പുതിയ ബ്ലോക്കിനോട് ചേര്‍ന്ന ഭാഗത്തെ സെപ്ടിക് ടാങ്ക് പൊട്ടിയൊലിച്ചത് വ്യാപക പ്രതിഷേധത്തിനിടവരുത്തി.Body:രാവിലെ അടിമാലി ടൗണിലാകെ ദുര്‍ഗന്ധം പരന്നതോടെയാണ് സെപ്ടിക് ടാങ്കില്‍ നിന്നും കക്കൂസ് മാലിന്യം പുറത്തേക്കൊഴുകുന്നത് രോഗികളുടെയും നാട്ടുകാരുടെയും ശ്രദ്ധയില്‍പ്പെട്ടത്.മാലിന്യം ആശുപത്രി മുറ്റത്തു നിന്നും ദേശിയപാതയിലേക്ക് വ്യാപിച്ചതോടെ സമീപവാസികളും പ്രതിഷേധവുമായി രംഗത്തെത്തി.

ബൈറ്റ്

ഗോപി

പ്രദേശവാസി

റോഡിലൂടെ നിരന്നൊഴുകിയത് കക്കൂസ് മാലിന്യമാണെന്ന് തിരിച്ചറിയാതെ കാല്‍നടയാത്രികര്‍ പലരും മലിന്യത്തില്‍ ചവിട്ടി കടന്നു പോയി.സംഭവം ആശുപത്രി അധികൃതരെ അറിയിച്ചതോടോ ശുചിമുറികളില്‍ നിന്നും സെപ്ടിക് ടാങ്കിലേക്ക് വരുന്ന പ്രധാന പൈപ്പുകള്‍ അടക്കാന്‍ നിര്‍ദ്ദേശം നല്‍കി.സെപ്ടിക് ടാങ്കിലേക്കുള്ള പൈപ്പിനുള്ളില്‍ തുണിയുള്‍പ്പെടെയുള്ള വസ്തുക്കള്‍ കുരുങ്ങിയതാണ് മാലിന്യം പുറത്തേക്കൊഴുകാന്‍ ഇടയാക്കിയതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ബൈറ്റ്

അലോഷി

ബ്ലോക്ക് പഞ്ചായത്തംഗംConclusion:വിദഗ്ത തൊഴിലാളികളെ എത്തിച്ച് പൈപ്പിനുള്ളില്‍ കുരുങ്ങിയ വസ്തുക്കള്‍ നീക്കം ചെയ്ത് പ്രശ്‌നത്തിന് താല്‍ക്കാലിക പരിഹാരം കണ്ടെത്തി.പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്ന് മാസങ്ങള്‍ പിന്നിടും മുമ്പെ സെപ്ടിക് ടാങ്കിന്റെ ഭാഗമായുണ്ടായ ചോര്‍ച്ച വലിയ ആക്ഷേപത്തിനാണ് ഇടവരുത്തിയിട്ടുള്ളത്.

അഖിൽ വി ആർ
ദേവികുളം
Last Updated : Sep 5, 2019, 8:38 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.