ഇടുക്കി: പട്ടികജാതിക്കാരനായ യുവാവിനെ നാലംഗ സംഘം ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. സംഭവം നടന്ന് രണ്ട് ആഴ്‌ച പിന്നിട്ടിട്ടും പൊലീസ് കേസെടുക്കിന്നില്ലെന്നാണ് ആരോപണം. നെടുങ്കണ്ടം വെസ്റ്റ്പാറ സ്വദേശിയായ ചാരപറമ്പില്‍ അരുണ്‍ കുമാറിനെയാണ് സമീപവാസികളായ നാല് പേര്‍ ചേര്‍ന്ന് മർദിച്ചത്.
പണികഴിഞ്ഞ് വീട്ടിലേയ്ക്ക് പോകുന്നതിനിടെ സുഹൃത്തുക്കളോട് ചിലര്‍ വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത് കണ്ട് വിവരം തിരക്കിയപ്പോള്‍ മർദിയ്ക്കുകയായിരുന്നുവെന്നാണ് ആരോപണം. മർദനത്തില്‍ ഇയാള്‍ക്ക് സാരമായി പരുക്കേറ്റിരുന്നു.
സംഭവം നടന്ന് ആഴ്‌ചകള്‍ പിന്നിട്ടിട്ടും പൊലീസ് പ്രതികളെ പിടികൂടാന്‍ തയ്യാറായിട്ടില്ല. നെടുങ്കണ്ടം പൊലീസിലും കട്ടപ്പന ഡിവൈഎസ്പിയ്ക്കും അരുണ്‍കുമാര്‍ പരാതി നല്‍കിയിരുന്നു. മർദിച്ചവരില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ഉണ്ടെന്നും ഇവരുടെ സ്വാധീനം ഉപയോഗിച്ച് കേസ് ഇല്ലാതാക്കാനാണ് പൊലീസ് ശ്രമിയ്ക്കുന്നതെന്നുമാണ് ആരോപണം. പരാതിയില്‍ അന്വേഷണം നടക്കുന്നതായി നെടുങ്കണ്ടം പൊലിസ് അറിയിച്ചു.
ALSO READ: വൈറ്റിലയിൽ ഓടിക്കൊണ്ടിരുന്ന കാർ തീപിടിച്ചു; ആളപായമില്ല