ഇടുക്കി: ജില്ലയിൽ മുണ്ടിയെരുമ സ്വദേശിയുടെ പുരയിടത്തില്‍ നിന്നും ചന്ദന മരം മോഷ്ടിയ്ക്കപ്പെട്ടു. മുണ്ടിയെരുമ ദേവഗിരി കപ്പലാമൂട്ടില് റോജന്റെ പുരയിടത്തിലെ ചന്ദനമരമാണ് മോഷ്ടിക്കപ്പെട്ടത്.
ഏകദേശം 24 ഇഞ്ച് വണ്ണമുണ്ടായിരുന്ന മരം ചുവടെ അറുത്ത് മാറ്റിയാണ് മോഷ്ടിച്ചിരിക്കുന്നത്. മരത്തിന്റെ ശിഖരങ്ങളോട് കൂടിയ മുകള്‍ ഭാഗം ഉപേക്ഷിച്ച് തായ് തടി മാത്രമാണ് കൊണ്ടു പോയിരിക്കുന്നത്. മുൻപ് മുണ്ടിയെരുമയില്‍ റവന്യു ഭൂമിയില്‍ നിന്നുള്‍പ്പടെ ചന്ദന മരങ്ങള്‍ അപഹരിക്കപ്പെട്ടിട്ടുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ നെടുങ്കണ്ടം, തൂക്കുപാലം, ചോറ്റുപാറ, ഏഴുകുംവയല്‍ തുടങ്ങിയ മേഖലകളില്‍ നിന്നായി നിരവധി ചന്ദനമരങ്ങളാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. സംഭവത്തെ തുടർന്ന് വീട്ടുടമസ്ഥൻ പൊലീസിൽ പരാതി നൽകി.