ETV Bharat / state

Sabarimala Pilgrimage : അടിസ്ഥാന സൗകര്യമില്ലാതെ വലഞ്ഞ് ശബരിമല തീര്‍ഥാടകര്‍ - കമ്പംമെട്ട് ഇടത്താവളത്തില്‍ സൗകര്യങ്ങളില്ല

തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്ര പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി തീര്‍ത്ഥാടകരാണ് കമ്പംമെട്ട് വഴി ശബരിമലയിലേയ്ക്ക് (Sabarimala) പോകുന്നത്

Sabarimala pilgrims  Sabarimala pilgrims news  Sabarimala latest news  Kambammet  Kambammet news  Sabarimala pilgrims in Kambammet news  കമ്പംമെട്ടിലെ ശബരിമല തീര്‍ത്ഥാടകര്‍  കമ്പംമെട്ട് ഇടത്താവളം  കമ്പംമെട്ട് ഇടത്താവളം വാര്‍ത്ത  കമ്പംമെട്ട് ഇടത്താവളത്തില്‍ സൗകര്യങ്ങളില്ല  Kambammet Idathavalam
അടിസ്ഥാന സൗകര്യമില്ലാതെ വലഞ്ഞ് കമ്പംമെട്ടിലെ ശബരിമല തീര്‍ത്ഥാടകര്‍
author img

By

Published : Nov 17, 2021, 7:28 PM IST

ഇടുക്കി : കമ്പംമെട്ടില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാത്തത് ഇതര സംസ്ഥാനക്കാര്‍ അടക്കമുള്ള തീര്‍ഥാടകരെ പ്രതിസന്ധിയിലാക്കുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും ആയിരക്കണക്കിന് തീര്‍ഥാടകര്‍ (Sabarimala Pilgrims) വരുന്ന പാതയാണെങ്കിലും ഇടുക്കി കമ്പംമെട്ടില്‍ യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ല.

തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി തീര്‍ഥാടകരാണ് കമ്പംമെട്ട് വഴി ശബരിമലയിലേക്ക് പോകുന്നത്. കുമളി വഴിയുള്ള തിരക്ക് കുറയ്ക്കുന്നതിനായാണ് വാഹനങ്ങള്‍ കമ്പത്ത് നിന്നും കമ്പംമെട്ട്- കട്ടപ്പന വഴി കടത്തി വിടുന്നത്. ഈ പാതയിലൂടെ കേരളത്തിലേക്ക് എത്തുന്ന തീര്‍ഥാടകരുടെ ആദ്യ ഇടത്താവളമാണ് കമ്പംമെട്ട്.

Sabarimala Pilgrimage : അടിസ്ഥാന സൗകര്യമില്ലാതെ വലഞ്ഞ് ശബരിമല തീര്‍ഥാടകര്‍

Also Read: 'വിദ്യാർഥിയെ കൊണ്ട് മൂന്ന് തവണ കാല് പിടിപ്പിച്ചു' ; കാസർകോട് ഗവ.കോളജ്‌ പ്രിൻസിപ്പലിനെതിരെ പരാതി

എന്നാല്‍ ഇത്തവണ യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടില്ല. കമ്പംമെട്ട് ടൗണില്‍ നിന്നും ഏകദേശം ഒരു കിലോമീറ്റര്‍ മാറിയാണ് സ്ഥിരമായി ഇടത്താവളം ഒരുക്കുന്നത്. എല്ലാ വര്‍ഷവും കരുണാപുരം ഗ്രാമ പഞ്ചായത്തിന്‍റെയും വിവിധ വകുപ്പുകളുടേയും സഹകരണത്തോടെയാണ് സൗകര്യങ്ങള്‍ ഒരുക്കിയിരുന്നത്.

വൃശ്ചികം ആരംഭിച്ചിട്ടും, ഇത്തവണ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല. കെട്ടിടം കാട് പിടിച്ച അവസ്ഥയിലാണ്. വിരിവയ്ക്കുന്നതിനുള്ള സൗകര്യങ്ങളും കുടിവെള്ളവും ശുചിമുറികളുടെ നവീകരണവും നടത്തിയിട്ടില്ല. കമ്പംമെട്ട് ടൗണില്‍ എത്തിയാല്‍ ഇടത്താവളം എവിടെയെന്ന് സൂചിപ്പിയ്ക്കുന്ന ബോര്‍ഡ് പോലും സ്ഥാപിച്ചിട്ടില്ലെന്നും നാട്ടൂകാര്‍ ആരോപിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.