ETV Bharat / state

Sabarimala Pilgrimage| കമ്പംമെട്ടില്‍ താല്‍ക്കാലിക ചെക്ക്പോസ്റ്റ് തുറന്നു

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തീര്‍ഥാടക വാഹനങ്ങള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതിന്‍റെ ഭാഗമായാണ് മോട്ടോര്‍ വാഹന വകുപ്പ് (motor vehicle department set up checkpost) താല്‍ക്കാലിക ചെക്ക്പോസ്റ്റ് (kambammettu temporary checkpost) തുറന്നത്

kambammettu checkpost news  sabarimala pilgrimage latest news  motor vehicle department set up checkpost news  temporary checkpost news  sabarimala checkpost news  കമ്പംമെട്ട് ചെക്ക്പോസ്റ്റ് വാര്‍ത്ത  ശബരിമല തീര്‍ത്ഥാടനം പുതിയ വാര്‍ത്ത  താല്‍ക്കാലിക ചെക്ക്പോസ്റ്റ് തുറന്നു വാര്‍ത്ത  താല്‍ക്കാലിക ചെക്ക്പോസ്റ്റ് പുതിയ വാര്‍ത്ത  ശബരിമല മോട്ടോര്‍ വാഹന വകുപ്പ് വാര്‍ത്ത
കമ്പംമെട്ടില്‍ താല്‍ക്കാലിക ചെക്ക്പോസ്റ്റ് തുറന്നു
author img

By

Published : Nov 20, 2021, 10:40 PM IST

ഇടുക്കി : മണ്ഡലകാല തീര്‍ഥാടനത്തോടനുബന്ധിച്ച് (sabarimala pilgrimage) ഇടുക്കി കമ്പംമെട്ടില്‍ മോട്ടോര്‍ വാഹന വകുപ്പ് (motor vehicle department set up checkpost) താല്‍ക്കാലിക ചെക്ക്പോസ്റ്റ് (kambammettu temporary checkpost) തുറന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തീര്‍ഥാടക വാഹനങ്ങള്‍ക്ക് വിവിധ സൗകര്യങ്ങള്‍ ഒരുക്കുന്നതിന്‍റെ ഭാഗമായാണ് ചെക്ക്പോസ്റ്റ് തുറന്നത്.

കമ്പംമെട്ടിലെ മൃഗ സംരക്ഷണ വകുപ്പിന്‍റെ കെട്ടിടത്തിലാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ താത്കാലിക ചെക്ക്പോസ്റ്റ് പ്രവര്‍ത്തിയ്ക്കുന്നത്. മോട്ടോര്‍ വാഹന ഇന്‍സ്‌പെക്‌ടര്‍ ഉള്‍പ്പെടെ ആറ് ഉദ്യോഗസ്ഥരുടെ സേവനം 24 മണിക്കൂറും ഇവിടെ ലഭ്യമാക്കും. തീര്‍ഥാടക വാഹനങ്ങളുടെ പരിശോധനകള്‍ക്കൊപ്പം അയ്യപ്പ ഭക്തര്‍ക്കായി കുടിവെള്ളവും ലഘു ഭക്ഷണ വിതരണവും മറ്റ് സൗകര്യങ്ങളും വിവിധ വകുപ്പുകളുടെ സഹായത്തോടെ നടപ്പിലാക്കും.

കമ്പംമെട്ടില്‍ താല്‍ക്കാലിക ചെക്ക്പോസ്റ്റ് തുറന്നു

Also read: Sabarimala Pilgrimage : അടിസ്ഥാന സൗകര്യമില്ലാതെ വലഞ്ഞ് ശബരിമല തീര്‍ഥാടകര്‍

കുമളി പാത വഴിയുള്ള തിരക്ക് കുറക്കുന്നതിന്‍റെ ഭാഗമായാണ് കമ്പംമെട്ട് വഴി തീര്‍ഥാടക വാഹനങ്ങള്‍ കടത്തി വിടുന്നത്. മുന്‍ വര്‍ഷങ്ങളില്‍ വന്‍ സാമ്പത്തിക നേട്ടമാണ് താല്‍ക്കാലിക ചെക്ക്പോസ്റ്റിലൂടെ സര്‍ക്കാരിന് ലഭിച്ചിട്ടുള്ളത്. ഇവിടെ സ്ഥിരം ചെക്ക്പോസ്റ്റ് ഒരുക്കണമെന്ന് നാട്ടുകാര്‍ കാലങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ്.

അയ്യപ്പ ഭക്തര്‍ക്കായി കമ്പംമെട്ടില്‍ ഇത്തവണ മറ്റ് സൗകര്യങ്ങളൊന്നും ഒരുക്കിയിട്ടില്ല. കഴിഞ്ഞ ബജറ്റില്‍ കമ്പംമെട്ട് ഇടത്താവളത്തിന്‍റെ വികസനത്തിനായി നാല് കോടി രൂപ പ്രഖ്യാപിച്ചിരുന്നെങ്കിലും വികസന പദ്ധതികള്‍ നടപ്പിലായിട്ടില്ല

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.