ETV Bharat / state

മൂന്നാര്‍ ആശുപത്രിക്കായി 78 കോടി: എസ് രാജേന്ദ്രൻ എംഎൽഎ - hospital in munnar news

നിലവിൽ മൂന്നാർ, വട്ടവട, മറയൂർ മേഖലകളിൽ നിന്നുള്ളവര്‍ മെച്ചപ്പെട്ട ചികിത്സക്കായി മറ്റിടങ്ങളെയാണ് ആശ്രയിക്കുന്നത്

മൂന്നാറില്‍ ആശുപത്രി വാര്‍ത്ത  ആശുപത്രിക്ക് 78 കോടി വാര്‍ത്ത  hospital in munnar news  78 crore for hospital news
എസ് രാജേന്ദ്രൻ എംഎൽഎ
author img

By

Published : Feb 16, 2021, 3:40 AM IST

ഇടുക്കി: മൂന്നാറില്‍ താലൂക്കാശുപത്രി നിലവാരത്തിലുള്ള പുതിയ ആശുപത്രി നിർമ്മിക്കാൻ 78 കോടി രൂപയുടെ അനുമതി ലഭിച്ചതായി എസ് രാജേന്ദ്രൻ എംഎൽഎ. മൂന്നാർ-സൈലൻ്റ് വാലി റോഡിനോട് ചേർന്ന് ആശുപത്രി നിര്‍മിക്കാനാണ് നീക്കം. നിലവിൽ മൂന്നാർ, വട്ടവട, മറയൂർ മേഖലകളിൽ നിന്നും ആളുകൾക്ക് മെച്ചപ്പെട്ട ചികിത്സ ലഭിക്കണമെങ്കിൽ അടിമാലിയിലോ കോട്ടയവും എറണാകുളവും ഉൾപ്പെടുന്ന അയൽ ജില്ലകളിലോ എത്തണം.

മൂന്നാർ-സൈലൻ്റ് വാലി റോഡിനോട് ചേർന്ന് സ്ഥലം കണ്ടെത്തി ആശുപത്രി നിര്‍മിക്കാനാണ് നീക്കം.
ആശുപത്രിക്കാവശ്യമായ സ്ഥല സൗകര്യങ്ങൾ സംബന്ധിച്ച് ഏതാനും ദിവസങ്ങൾക്ക് മുമ്പ് സംഘം സന്ദർശനം നടത്തി സാഹചര്യം വിലയിരുത്തിയിരുന്നു. പുതിയ ആശുപത്രി യാഥാർഥ്യമായാൽ സാധാരണക്കാര്‍ക്ക് ആശ്വാസമാകും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.