ഇടുക്കി: ദേവികുളം മുൻ എം.എല്‍.എ എസ് രാജേന്ദ്രന്‍റെ സഹോദരന്‍ ബി.ജെ.പില്‍ ചേര്‍ന്നു. രാജേന്ദ്രന്‍ പാര്‍ട്ടി നടപടികള്‍ നേരിടുന്നതിനിടെയാണ്, സഹോദരന്‍ എസ് കതിരേശന്‍ ബി.ജെ.പി പാളയത്തിലെത്തിപ്പെട്ടത്. ശനിയാഴ്ച രാവിലെ മൂന്നാര്‍ ഓഫിസിലെത്തിയ അദ്ദേഹത്തെ ജില്ല ജന സെക്രട്ടറി വി.എസ് രതീഷ് ഷാള്‍ അണിയിച്ച് സ്വീകരിച്ചു.
ALSO READ: നാല് വയസുകാരനെ അയല്‍വാസി കൊന്ന് അലമാരയില്‍ സൂക്ഷിച്ചു, കൊലപാതകം സ്വർണ മോഷണത്തിന്
ഇടതുമുന്നണിക്കായി നിരവധി വര്‍ഷക്കാലം പ്രവര്‍ത്തിച്ചവരെ അവര്‍ പുറത്താക്കുകയും ചുമതലകളില്‍ നിന്ന് മാറ്റുകയുമാണ് ചെയ്യുന്നത്. എന്നാല്‍ ബി.ജെ.പി അത്തരക്കാരെ സംരക്ഷിക്കുകയും അവര്‍ക്ക് അര്‍ഹമായ സ്ഥാനം നല്‍കുകയും ചെയ്യുമെന്ന് വി.എസ് രതീഷ് പറഞ്ഞു.