ETV Bharat / state

ഉടുമ്പന്‍ചോലയിൽ ആര്‍എഎസ്‌പി കോണ്‍ഗ്രസിനെ പിന്തുണയ്ക്കില്ല

സീറ്റ് ചര്‍ച്ചയുമായി ബന്ധപ്പെട്ട അഭിപ്രായഭിന്നതയെ തുടർന്നാണ് ആര്‍എസ്‌പിയുടെ പുതിയ തീരുമാനം.

ഇടുക്കി  ഇടുക്കി വാർത്തകൾ  ഇടുക്കി തെരഞ്ഞെടുപ്പ്  ഉടുമ്പന്‍ചോല  ആര്‍എഎസ്‌പി  കോണ്‍ഗ്രസ്  നെടുങ്കണ്ടം  തെരഞ്ഞെടുപ്പ്  തെരഞ്ഞെടുപ്പ് വാർത്തകൾ  യുഡിഎഫ്  rsp will not support congress in udumpanchola  rsp will not support congress  udumpanchola  idukki  idukki news  idukki election  election  election news
ഉടുമ്പന്‍ചോലയിൽ ആര്‍എഎസ്‌പി കോണ്‍ഗ്രസിനെ പിന്തുണയ്ക്കില്ല
author img

By

Published : Nov 21, 2020, 3:28 PM IST

Updated : Nov 21, 2020, 4:08 PM IST

ഇടുക്കി: സീറ്റ് ചര്‍ച്ചയുമായി ബന്ധപ്പെട്ട അഭിപ്രായഭിന്നതയെ തുടർന്ന് ഉടുമ്പന്‍ചോല നിയോജകമണ്ഡലത്തിലെ പഞ്ചായത്തുകളില്‍ ആര്‍എസ്‌പി കോണ്‍ഗ്രസിനെ പിന്തുണക്കില്ല. രണ്ട് പഞ്ചായത്തുകളിലായി മൂന്ന് വാര്‍ഡുകളില്‍ ഒറ്റക്ക് മത്സരിക്കുന്ന ആര്‍എസ്‌പി മറ്റ് വാര്‍ഡുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളെ പിന്തുണക്കും.

നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിലെ നാല്, അഞ്ച് വാര്‍ഡുകളിലും പാമ്പാടുംപാറ പഞ്ചായത്തിലെ 12-ാം വാര്‍ഡിലുമാണ് ആര്‍എസ്‌പി ഒറ്റക്ക് മത്സരിക്കുന്നത്. യുഡിഎഫില്‍ മാസങ്ങള്‍ക്ക് മുന്‍പ് മുതല്‍ ആരംഭിച്ച സീറ്റ് ചര്‍ച്ചയില്‍ നെടുങ്കണ്ടം പഞ്ചായത്തിലെ കൈലാസപ്പാറ വാര്‍ഡ് ആര്‍എസ്‌പി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുകയും സമൂഹ മാധ്യമങ്ങളില്‍ പ്രചരണം ആരംഭിക്കുകയും ചെയ്തു. കൈലാസപ്പാറക്ക് പകരം ഇല്ലിക്കാനം നല്‍കാമെന്ന് ധാരണയായെങ്കിലും അവസാനം ഈ തീരുമാനത്തില്‍ നിന്നും കോണ്‍ഗ്രസ് പിന്‍മാറി.

ഇതോടെയാണ് മൂന്ന് വാര്‍ഡുകളില്‍ ഒറ്റയ്ക്ക് മത്സരിക്കാനും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പിന്തുണക്കില്ലെന്നും ആര്‍എസ്‌പി തീരുമാനിച്ചത്. പാര്‍ട്ടി മത്സരിക്കാത്ത മേഖലകളില്‍ ജനസമ്മതരായ സ്വതന്ത്രന്‍മാരെ പിന്തുണക്കാനും തീരുമാനമായി. യുഡിഎഫിലെ ഘടക കക്ഷികള്‍ മത്സരിക്കുന്ന വാര്‍ഡുകളില്‍ സ്ഥാനാർഥികളെ പിന്തുണക്കുന്നത് സംബന്ധിച്ച് പിന്നീട് തീരുമാനിക്കും

Last Updated : Nov 21, 2020, 4:08 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.