ഇടുക്കി: സ്വർണക്കട ഉടമയെ കാർ തടഞ്ഞ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പണം അപഹരിക്കാന്‍ ശ്രമിച്ച കേസിൽ മൂന്നുപേർ കൂടി പൊലീസ് പിടിയിലായി. നിധിൻ ആന്‍റണി (33), ആന്‍റണി റിജോയ് (35), എൽദോ മാത്യു (43) എന്നിവരെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്‌തത്.
കഴിഞ്ഞ ഫെബ്രുവരി ഒന്നാം തീയതി ഇടുക്കി രാജാക്കാട് സ്വർണക്കട നടത്തുന്ന ബെഷിയെ രണ്ടു കാറുകളിലായെത്തിയ സംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു . തങ്കളം മാർ ബസേലിയോസ് ദന്തൽ കോളജിനു സമീപത്തായിരുന്നു സംഭവം. കേസിലെ ഒന്നാം പ്രതി സാബുവിനെ നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു. ഏഴുപേര്‍ പ്രതികളായ കേസില്‍ മൂന്നുപേർ കൂടി പിടിയിലാകാനുണ്ട്.