ഇടുക്കി: മുൻവൈരാഗ്യത്തെ തുടർന്നു ഗൃഹനാഥനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. ഇടുക്കി മഞ്ഞപ്പെട്ടി എട്ടു മുക്ക് സ്വദേശി ജയപാലനാണ് കുത്തേറ്റത്. സംഭവത്തില്‍ എട്ട്മുക്ക് സ്വദേശി സന്തോഷിനെ നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്‌തു. ബുധനാഴ്‌ച രാത്രിയിലാണ് സംഭവം.
എട്ടുമുക്കില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനത്തിന് മുന്‍പില്‍ വെച്ച് ഇരുവരും വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. അയല്‍വാസികളായ ഇരുവരും തമ്മില്‍ കാലങ്ങളായി തര്‍ക്കം നിലവിലുണ്ട്. വ്യാപാര സ്ഥാപനത്തിന് മുന്‍പില്‍ വെച്ച് കൈയാങ്കളി ആരംഭിച്ചതോടെ കടയുടമ ഇവരെ വിലക്കുകയും എന്നാൽ ഇരുവരും തമ്മില്‍ വാക്കേറ്റം തുടരുകയും സന്തോഷ് ജയപാലിനെ കുത്തുകയുമായിരുന്നു. ജയപാല്‍ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
അതേ സമയം എട്ട് മുക്ക് മേഖലയില്‍ കഞ്ചാവ്, ലഹരി മാഫിയ സജീവമാണെന്നും മദ്യലഹരിയില്‍ എത്തുന്ന ചിലര്‍ മേഖലയില്‍ സ്ഥിരം സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുന്നുവെന്നും നാട്ടുകാർ പരാതിപ്പെടുന്നുണ്ട്.
ALSO READ: യു.പിയില്‍ വയോധികനെ വെടിവച്ച് കൊന്നു