ETV Bharat / state

ഇടുക്കിയിലെ കൈയേറ്റങ്ങളില്‍ നടപടിയുമായി റവന്യൂവകുപ്പ് ; സര്‍ക്കാര്‍ ഭൂമി ഒഴിപ്പിച്ച് ഏറ്റെടുക്കും - കയ്യേറ്റം

ചിന്നക്കനാലില്‍ ആദിവാസി ഭൂമിയിലെ കൈയേറ്റം ഒഴിപ്പിച്ച്, ഏറ്റെടുക്കുന്നതിന് നടപടികള്‍ ആരംഭിച്ച് റവന്യൂ വകുപ്പ്

revenue department  land encroachment  idukki  chinnakanal  high court news  റവന്യൂ വകുപ്പ്  കയ്യേറ്റം  ഭൂമി കയ്യേറ്റം
ഇടുക്കിയിലെ കൈയേറ്റങ്ങളില്‍ നടപടിയുമായി റവന്യൂവകുപ്പ്
author img

By

Published : Aug 8, 2021, 4:17 PM IST

ഇടുക്കി : ഇടുക്കിയിലെ ഭൂമി കൈയേറ്റങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി റവന്യൂ വകുപ്പ്. ചിന്നക്കനാലില്‍ ആദിവാസി ഭൂമിയിലെ കൈയേറ്റം ഒഴിപ്പിച്ച്, സ്ഥലം ഏറ്റെടുക്കുന്നതിന് നടപടികള്‍ ആരംഭിച്ചു. റവന്യൂ വകുപ്പ് കണ്ടെത്തിയ കൈയേറ്റം ഹൈക്കോടതി ശരിവച്ച സാഹചര്യത്തിലാണ് ഒഴിപ്പിക്കല്‍ നടപടികളുമായി റവന്യൂ വകുപ്പ് രംഗത്തെത്തിയത്.

കൈയേറ്റങ്ങള്‍കൊണ്ട് വിവാദ ഭൂമിയായി മാറിയ ചിന്നക്കനാലില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ സ്വീകരിച്ച് സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കുന്നതിനുള്ള നടപടികളാണ് റവന്യൂ വകുപ്പ് നടത്തുന്നത്.

എല്‍.സി മത്തായി കൂനംമാക്കല്‍, പാല്‍രാജ് എന്നിവര്‍ കൈയേറി കൈവശപ്പെടുത്തിയ ചിന്നക്കനാല്‍ താവളത്തിലെ ബ്ലോക്ക് നമ്പര്‍ 8ല്‍പെട്ട റീ സര്‍വേ നമ്പര്‍ 178ല്‍ ഉള്‍പ്പെട്ട പതിനാല് ഏക്കറോളം ഭൂമിയാണ് ഒഴിപ്പിച്ച് ഏറ്റെടുത്ത് സംരക്ഷിക്കാന്‍ കോടതി ഉത്തരവായിരിക്കുന്നത്.

ഇടുക്കിയിലെ കൈയേറ്റങ്ങളില്‍ നടപടിയുമായി റവന്യൂവകുപ്പ്

റവന്യൂ വകുപ്പിനെതിരെ കൈയേറ്റക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് രേഖകളുടെ അടിസ്ഥാനത്തില്‍ സ്ഥലം റവന്യൂ ഭൂമിയാണെന്നും ആദിവാസികള്‍ക്ക് വിതരണത്തിന് മാറ്റിയിട്ടിരിക്കുന്നതാണെന്നും കണ്ടെത്തിയ സാഹചര്യത്തിലാണ് കോടതി ഉത്തരവ്.

ഇതിന്‍റെ അടിസ്ഥാനത്തില്‍ കൈയേറ്റക്കാര്‍ക്ക് നോട്ടിസ് നല്‍കുകയും തുടര്‍ന്ന് സ്ഥലം ഏറ്റെടുക്കുന്നതിന് നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് ഭൂരേഖ തഹസില്‍ദാര്‍ ജോസഫ് അറിയിച്ചു.
Also Read: മാനസയുടെ കൊലപാതകം : രഖിൽ തോക്ക് വാങ്ങാന്‍ പോകുന്ന ദൃശ്യങ്ങൾ പുറത്ത്

വരും ദിവസങ്ങളില്‍ മേഖലയിലെ മറ്റ് കയ്യേറ്റങ്ങള്‍ക്കെതിരെയും കര്‍ശന നടപടിയുമായി മുന്നോട്ടുപോകുമെന്നും സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈവശപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്നും റവന്യൂ അധികൃതര്‍ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.