ഇടുക്കി: തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവര്‍ക്ക് കൊവിഡ് പ്രതിരോധത്തിനായി വിതരണം ചെയ്ത് ബാക്കി വന്ന സാധനങ്ങള്‍ നെടുങ്കണ്ടം സിവില്‍ സ്‌റ്റേഷനില്‍ ഉപേക്ഷിച്ച നിലയില്‍. ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്ത ശേഷം ബാക്കി വന്ന സാധനങ്ങള്‍ സിവില്‍ സ്‌റ്റേഷനില്‍ നിന്നും മാറ്റാന്‍ ആരോഗ്യ വകുപ്പ് തയ്യാറാവാത്തതാണ് കാരണം. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ബൂത്തുകളില്‍ നിയോഗിക്കപെട്ട ഉദ്യാഗസ്ഥര്‍ക്കായി എത്തിച്ച ഷീല്‍ഡ്, മാസ്‌ക്, കൈയുറകള്‍, സാനിറ്റൈസര്‍ തുടങ്ങിയ സാധനങ്ങളാണ് ഇവിടെ കെട്ടിക്കിടക്കുന്നത്.
ഇവ നീക്കം ചെയ്യണമെന്ന് റവന്യു വകുപ്പ്, ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല. എല്ലാ സാധനങ്ങളും മഴ വെള്ളം കയറി നശിച്ച അവസ്ഥയിലാണിപ്പോള്‍. സിവില്‍ സ്‌റ്റേഷന്‍ അങ്കണത്തില്‍ കൂട്ടിയിട്ടിരിക്കുന്ന വസ്തുക്കള്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന പൊതു ജനങ്ങള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിയ്ക്കുന്നുണ്ട്.