ETV Bharat / state

ചിത്തിരപുരം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ആംബുലന്‍സ് അനുവദിക്കണമെന്നാവശ്യം - ഇടുക്കി

തോട്ടംമേഖലയിലെയിലുള്ളവര്‍ക്ക് ഏറെ പ്രയോജനം ചെയ്യുമെന്ന് നാട്ടുകാര്‍

ചിത്തിരപുരത്തിനും വേണം സ്വന്തമായി ആംബുലന്‍സ്
author img

By

Published : Oct 17, 2019, 11:35 AM IST

Updated : Oct 17, 2019, 12:29 PM IST

ഇടുക്കി: ചിത്തിരപുരം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ആംബുലന്‍സ് അനുവദിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍. ചിത്തരപുരം, രണ്ടാംമൈല്‍, ആനച്ചാല്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലെ ജനങ്ങളുെടയെല്ലാം ആശ്രയമാണ് ചിത്തിരപുരം സാമൂഹിക ആരോഗ്യ ഉപകേന്ദ്രം. തോട്ടം തൊഴിലാളികള്‍ ഉള്‍പ്പടെ നിരവധിപേര്‍ ദിവസവും ഇവിടെ ചികത്സ തേടിയെത്തുന്നുണ്ട്. എന്നാല്‍ അടിയന്തര സാഹചര്യമുണ്ടായാല്‍ ഉപയോഗിക്കാന്‍ ഒരു ആംബുലന്‍സ് ഇവിടെയില്ല.

ചിത്തിരപുരം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ആംബുലന്‍സ് അനുവദിക്കണമെന്നാവശ്യം

അത്യാവശ്യഘട്ടങ്ങളില്‍ അടിമാലിയില്‍ നിന്നോ മൂന്നാറില്‍ നിന്നോ ആംബുലന്‍സ് വിളിക്കുകയാണ് പതിവ്. ആരോഗ്യ രംഗംമെച്ചപ്പെടുത്താനുള്ള സര്‍ക്കാര്‍ ഇടപെടലുകളുടെ ഭാഗമായി അടിമാലി താലൂക്കാശുപത്രിയില്‍ ഉള്‍പ്പെടെ ഐസിയു ആംബുലന്‍സുകള്‍ അനുവദിച്ചിട്ടുണ്ട്. ഇടുക്കിയില്‍ മാത്രം 15ഓളം 108 ആംബുലന്‍സുകളും സര്‍വീസ് നടത്തുന്നുണ്ട്. ചിത്തിരപുരം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ആംബുലന്‍സ് അനുവദിച്ചാല്‍ അത് തോട്ടം മേഖലക്കും പ്രദേശത്തെ കുടുംബങ്ങള്‍ക്കും സഹായകരമാകും. ആംബുലന്‍സെന്ന ആവശ്യവുമായി സര്‍ക്കാരിനെ സമീപിക്കാനാണ് പഞ്ചായത്തംഗങ്ങളുടെയും തീരുമാനം.

Intro:ചിത്തിരപുരം സാമുഹിക ആരോഗ്യ കേന്ദ്രത്തില്‍ ആംബുലന്‍സ് സംവിധാനം ഒരുക്കാന്‍ നടപടി വേണമെന്ന ആവശ്യവുമായി പ്രദേശവാസികള്‍ രംഗത്ത്.ചിത്തരപുരവും രണ്ടാംമൈലും ആനച്ചാലും ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ ആളുകള്‍ ആശ്രയിച്ച് വരുന്ന ആശുപത്രിയാണ് ചിത്തിരപുരം സാമൂഹിക ആരോഗ്യ ഉപകേന്ദ്രം.Body:തോട്ടം തൊഴിലാളികള്‍ ഉള്‍പ്പെടെ നിരവധി രോഗികള്‍ ദിവസവും ആശുപത്രിയില്‍ ചികത്സ തേടിയെത്തുന്നു.പക്ഷെ ആശുപത്രിക്ക് സ്വന്തമായി ഒരാംബുലന്‍സില്ലാത്തതാണ് പരാതിക്കിടവരുത്തിയിട്ടുള്ളത്.അടിയന്തിര സാഹചര്യമുണ്ടായാല്‍ അടിമാലിയില്‍ നിന്നോ മൂന്നാറില്‍ നിന്നോ വേണം ആംബുലന്‍സ് എത്തുവാന്‍.ആശുപത്രിക്കായി ആംബുലന്‍സ് അനുവദിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ബൈറ്റ്

ടൈറ്റസ്

പഞ്ചായത്തംഗംConclusion:ആരോഗ്യ രംഗംമെച്ചപ്പെടുത്താനുള്ള സര്‍ക്കാര്‍ ഇടപെടലുകളുടെ ഭാഗമായി അടിമാലി താലൂക്കാശുപത്രിയില്‍ ഉള്‍പ്പെടെ ഐസിയു ആംബുലന്‍സുകള്‍ അനുവദിച്ചു കഴിഞ്ഞു.ഇടുക്കിയില്‍ മാത്രം 15ഓളം 108 ആംബുലന്‍സുകളും സര്‍വ്വീസ് നടത്തുന്നു.ചിത്തിരപുരം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഒരാംബുലന്‍സ് അനുവദിച്ചാല്‍ അത് തോട്ടം മേഖലക്കും പ്രദേശത്തെ ഇതര കുടുംബങ്ങള്‍ക്കും സഹായകരമാകുമെന്നാണ് വിലയിരുത്തല്‍.ആംബുലന്‍സെന്ന ആവശ്യവുമായി സര്‍ക്കാരിനെ സമീപിക്കാനാണ് പഞ്ചായത്തംഗങ്ങളുടെയും തീരുമാനം.

അഖിൽ വി ആർ
ദേവികുളം
Last Updated : Oct 17, 2019, 12:29 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.