ETV Bharat / state

കിണറിടിച്ച് വഴിയൊരുക്കി, ഒടുക്കം കാടുകയറി ; ഇടുക്കിയില്‍ കിണറ്റില്‍ വീണ കാട്ടുപോത്തിനെ രക്ഷിച്ചു - Vannappuram Idukki news

കാട്ടുപോത്തിനെ കരയ്ക്കുകയറ്റിയത് വനപാലകരുടെ നേതൃത്വത്തിൽ കിണറിടിച്ച്

വണ്ണപ്പുറത്ത് കിണറ്റില്‍ വീണ് കാട്ടുപോത്തിനെ രക്ഷിച്ചു  വണ്ണപ്പുറം വാര്‍ത്ത  Vannappuram Idukki news  wild buffalo fell into well at Vannappuram
ഇടുക്കി വണ്ണപ്പുറത്ത് കിണറ്റില്‍ വീണ് കാട്ടുപോത്തിനെ രക്ഷിച്ചു
author img

By

Published : Apr 20, 2022, 10:00 PM IST

ഇടുക്കി : വണ്ണപ്പുറത്ത് കിണറ്റില്‍ വീണ കാട്ടുപോത്തിനെ രക്ഷിച്ചു. വെണ്മറ്റം സ്വദേശി ഷാജിയുടെ കിണറിലാണ് കാട്ടുപോത്ത് വീണത്. വനപാലകരുടെ നേതൃത്വത്തിൽ കിണറിടിച്ചാണ് കാട്ടുപോത്തിനെ കരയ്ക്ക് കയറ്റിയത്. രാവിലെ ശബ്ദം കേട്ടെത്തിയ അയൽവാസിയാണ് കിണറിലകപ്പെട്ട കാട്ടുപോത്തിനെ കണ്ടത്.

ഉടൻ സ്ഥലമുടമയെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ വനപാലകരും പൊലീസും നാട്ടുകാരുടെ സഹായത്തോടെ പോത്തിനെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങളാരംഭിച്ചു. കാട്ടുപോത്തിനെ മയക്ക് വെടിവെക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും വനം വകുപ്പുദ്യോഗസ്ഥർ അംഗീകരിച്ചില്ല.

ഇടുക്കി വണ്ണപ്പുറത്ത് കിണറ്റില്‍ വീണ കാട്ടുപോത്തിനെ രക്ഷിച്ചു

Also Read: കാട്ടാനക്ക് പിന്നാലെ നാട്ടിലിങ്ങി കാട്ട് പോത്തും, വന്യമൃഗശല്യത്തില്‍ വലഞ്ഞ് വാളയാര്‍: video

തുടർന്ന് കോതമംഗലം ഡി.എഫ്.ഒ യുടെ നിർദേശാനുസരണം ജെ.സി.ബി ഉപയോഗിച്ച് കിണറിന്‍റെ ഒരു ഭാഗം ഇടിച്ച് കാട്ടുപോത്തിനെ രക്ഷപ്പെടുത്തി. പ്രദേശവാസികളെ മണിക്കൂറുകൾ ആശങ്കയിലാക്കിയെങ്കിലും അക്രമകാരിയാകാതെ കാട്ടുപോത്ത് കാട് കയറി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.