ഇടുക്കി: ജില്ലയില്‍ റിപ്പബ്ലിക് ദിനാഘോഷം വര്‍ണാഭമായ പരിപാടികളോടെ നടന്നു. ജില്ലാ സായുധസേന ആസ്ഥാന മൈതാനത്ത് നടന്ന പരിപാടിയിൽ മുഖ്യാതിഥിയായിരുന്ന വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. തുടര്‍ന്ന് റിപ്പബ്ലിക് ദിന സന്ദേശം നല്‍കി.
കൊവിഡ് പശ്ചാത്തലത്തില്‍ ആഘോഷ പരിപാടികള്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്. കലക്‌ടര്‍ എച്ച് ദിനേശൻ, റോഷി അഗസ്റ്റിൻ എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജിജി കെ ഫിലിപ്പ് തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.