ഇടുക്കി: ഇടുക്കി ജില്ലയിലും ഇടവിട്ട മഴ തുടരുന്നു. ഹൈറേഞ്ചിലെ പല മേഖലയിലും രാത്രിയില്‍ ശക്തമായ മഴ രേഖപ്പെടുത്തി. അണക്കെട്ടുകളിലേയ്ക്ക് നീരൊഴുക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് മുന്‍കരുതലിന്‍റെ ഭാഗമായി കല്ലാര്‍കുട്ടി അണക്കെട്ടിന്‍റെ ഷട്ടര്‍ ഉയര്‍ത്തി. നെടുങ്കണ്ടം-രാജാക്കാട് റോഡിലേക്ക് മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു.
Read more: ശക്തമായ മഴ; കല്ലാർകുട്ടി ഡാമിന്‍റെ ഷട്ടറുകൾ തുറന്നു
മഴ ശക്‌തമായി തുടര്‍ന്നാൽ പൊന്മുടി അടക്കമുള്ള അണക്കെട്ടുകളിലും ജലനിരപ്പ് ഉയരും. ഇടുക്കി അണക്കെട്ടില്‍ 52 ശതമാനമാണ് ജലനിരപ്പ്. മഴ തുടരുന്ന സാഹചര്യത്തില്‍ പല മേഖലകളിലും ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ഭീഷണിയും നിലനില്‍ക്കുന്നുണ്ട്. മഴ ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ജില്ല ഭരണകൂടം നിര്‍ദേശം നല്‍കി.
Read more: സംസ്ഥാനത്ത് 11 ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു