ഇടുക്കി: കേരളത്തിലെ ഏക ചന്ദന ലേലമായ മറയൂര്‍ ചന്ദന ലേലത്തില്‍ ഈ വര്‍ഷം റെക്കോർഡ് വില്‍പന. കൊവിഡ് തീര്‍ത്ത പ്രതിസന്ധികള്‍ക്കിടയില്‍ നടക്കുന്ന രണ്ടാമത്തെ ലേലമാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളായി നടന്നത്.
ആദ്യ ദിനം നടന്ന ലേലത്തില്‍ 31.13 കോടി രൂപയുടെ വിൽപന നടന്നിരുന്നു. 35 ക്ലാസുകളിലായി 101.58 ടണ്‍ ചന്ദനമാണ് കേരള വനം വകുപ്പ് ലേലത്തിനായി എത്തിച്ചത്. വിലായത്ത് ബുദ്ധ ഇനത്തില്‍പ്പെട്ട ഒന്നാം ക്ലാസ് ചന്ദനത്തിന് കിലോഗ്രാമിന് 19,030 രൂപ ഉയര്‍ന്ന വിലയായി ലഭിച്ചു. ഏറ്റവും കുറഞ്ഞ വില ലഭിച്ചത് ക്ലാസ് പതിനഞ്ച് ഇനത്തില്‍പ്പെട്ട സാപ്‌വുഡ് ചിപ്‌സിനാണ്. ലേലത്തിൽ 90 ശതമാനവും കർണാടക സോപ്‌സ് ആന്‍റ് ഡിറ്റർജന്‍റ് വാങ്ങി. കോട്ടക്കല്‍ ആര്യവൈദ്യശാല, നെടുപറമ്പില്‍ ക്ഷേത്രദേവസം, ഔഷധി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ലേലത്തിൽ പങ്കെടുത്തു. ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍ ബി.രഞ്ജിത്ത്, റെയിഞ്ച് ഫോറസ്റ്റ് ഓഫിസര്‍ എം.ജി വിനോദ്‌കുമാര്‍ എന്നിവര്‍ പങ്കെടുത്തു.