ETV Bharat / state

പന്നിയാര്‍കൂട്ടി അപകടവളവ് പുനര്‍ നിര്‍മാണം; പരാതിയുമായി കുടുംബാംഗങ്ങൾ

ഈറക്കുഴയിലെ ജോബിക്കും കുടുംബാംഗങ്ങൾക്കുമാണ് ഈ ദുരവസ്ഥ.

author img

By

Published : May 21, 2021, 11:52 AM IST

reconstruction-of-road-in-panniyarkutty  idukky  പന്നിയാര്‍കൂട്ടി അപകടവളവ് പുനര്‍ നിര്‍മ്മാണം; പരാതിയുമായി കുടുംബാംഗങ്ങൾ
പന്നിയാര്‍കൂട്ടി അപകടവളവ് പുനര്‍ നിര്‍മ്മാണം; പരാതിയുമായി കുടുംബാംഗങ്ങൾ

ഇടുക്കി: വാഹനാപകടങ്ങള്‍ തുടര്‍ക്കഥയായ പന്നിയാര്‍കൂട്ടി കുളത്തറക്കുഴി ഭാഗത്ത് അപകടവളവ് പുനര്‍ നിര്‍മ്മിച്ച് മരണ ഭീതിയകറ്റണമെന്ന് ഈറക്കുഴയിലെ ജോബിയും കുടുംബാംഗങ്ങളും.അപകട ഭീഷണിയുള്ള ഇവരുടെ വീടിന് മുകളിലേക്ക് മൂന്നു തവണയാണ് വാഹനാപകടം ഉണ്ടായത്.

രണ്ടാമതുണ്ടായ അപകടത്തില്‍ വാഹനത്തിന്‍റെ ഡ്രൈവര്‍ മരിച്ചു.അപകടത്തില്‍ വീടിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചെങ്കിലും നാളിതുവരെ നഷ്ടപരിഹാരമൊന്നും ലഭിച്ചിട്ടില്ലെന്ന് ജോബി പറഞ്ഞു. അപകടവളവ് നിവര്‍ത്തുന്നതിനായി നിരവധി പരാതികള്‍ ജോബിയുടെ പിതാവ് തോമസ് വകുപ്പ് മന്ത്രിയായിരുന്ന മന്ത്രി എം എം മണി, പൊതുമരാമത്ത് വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് നല്‍കിയെങ്കിലും പൊതുമരാമത്ത് വകുപ്പിന് വിട്ടുകിട്ടിയിട്ടുള്ള സ്ഥലം പൂര്‍ണ്ണമായി ഏറ്റെടുക്കാന്‍ കഴിയാത്തതിനാല്‍ നിര്‍മ്മാണം നടത്താന്‍ കഴിഞ്ഞിട്ടില്ല. ജോബിയുടെ പിതാവ് തന്‍റെ ആഗ്രഹം പൂര്‍ത്തിയാക്കാനാവാതെ മാര്‍ച്ച് 9 ന് മരണപ്പെട്ടു.

24 സെന്‍റ് ഭൂമി മാത്രമാണ് തങ്ങള്‍ക്കുള്ളതെന്നും കഴിഞ്ഞ ദിവസം അപകടം നടക്കുമ്പോള്‍ 10 ഓളം അംഗങ്ങള്‍ വീട്ടിലുണ്ടായിരുന്നെന്നും ഭാഗ്യംകൊണ്ടാണ് എല്ലാവരും രക്ഷപെട്ടതെന്നും ജോബി പറഞ്ഞു.റോഡിന്‍റെ സ്ഥലം തങ്ങളുടെ കൈവശത്തിലുണ്ടെങ്കില്‍ വിട്ടുതരാന്‍ തയ്യാറാണെന്നും റോഡ് പുനര്‍ നിര്‍മാണം നടത്തി ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും ജോബി ആവശ്യപ്പെട്ടു.

For All Latest Updates

TAGGED:

idukky
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.