പച്ചക്കറി വിഭവങ്ങള്‍ എത്രയുണ്ടെങ്കിലും ഒരു ഉണക്ക മീനിന്‍റെ കഷണമെങ്കിലും ഇല്ലാതെ എങ്ങനെയാണ് ഊണ്‍ കഴിക്കുക എന്ന് ചോദിക്കുന്ന നിരവധി പേരെ നമുക്കറിയാം. മീനില്ലെങ്കില്‍ ഭക്ഷണം അല്‍പം മാത്രം കഴിക്കുന്നവരെയും നമുക്ക് അറിയാം. അത്തരക്കാര്‍ക്കുള്ള ഒരു സിമ്പിള്‍ വിഭവമാണ് ഇന്നത്തെ നമ്മുടെ റെസിപ്പി.
ഉണക്കമീന്‍ ചതച്ചത്. പേര് പോലെ തന്നെ തയ്യാറാക്കാനും വളരെ എളുപ്പമാണ്. ഏത് സീസണിലും ലഭിക്കുന്ന ഒന്നാണ് ഉണക്കമീന്‍. അതുകൊണ്ട് വളരെ വേഗത്തിലും രുചിയിലും ഇത് തയ്യാറാക്കാം. ഇതുണ്ടെങ്കില്‍ പിന്നെ ചോറിന് മറ്റ് കറികളൊന്നും വേണ്ട. അത്രയും ടേസ്റ്റാണ് ഉണക്കമീന്‍ ചതച്ചതിന്. സിമ്പിളായ ഈ റെസിപ്പി എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.
ആവശ്യമുള്ള ചേരുവകള്‍:
- ഉണക്കമീന്‍
- ചെറിയ ഉള്ളി
- വറ്റല്‍ മുളക്
- പുളി
- കറിവേപ്പില
- വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം: കഴുകി വൃത്തിയാക്കിയ ഉണക്കമീന്‍ നന്നായി വറുത്തെടുക്കുക. അതിനായി അടുപ്പില്‍ ഒരു പാന്‍ വയ്‌ക്കുക. ഇത് ചൂടായി വരുമ്പോള്‍ മീന്‍ നിരത്തിവച്ച് വറുത്തെടുക്കാം. ശേഷം ചെറിയ ഉള്ളി, കറിവേപ്പില, വറ്റല്‍ മുളക് എന്നിവ അടുപ്പിലെ കനലില്‍ ചുട്ടെടുക്കാം (പാനിലിട്ട് വറുത്തും എടുക്കാം). തുടര്‍ന്ന് ഇവയെല്ലാം മിക്‌സിയുടെ ജാറില്‍ ഇട്ട് അതിലേക്ക് ഒരു നെല്ലിക്ക വലുപ്പത്തിലുള്ള വാളം പുളിയും ചേര്‍ത്ത് അടിച്ചെടുക്കുക. മീനില്‍ ഉപ്പ് ഉണ്ടാകാന്‍ സാധ്യതയുള്ളത് കൊണ്ട് ചതച്ചെടുത്തതിന് ശേഷം ആവശ്യമുണ്ടെങ്കില്‍ മാത്രം ഉപ്പ് ചേര്‍ക്കാം. മിക്‌സിയുടെ ജാറില്‍ നിന്നും ഇത് മറ്റൊരു പാത്രത്തിലേക്കിട്ട് അതിന് മുകളിലേക്ക് അല്‍പം വെളിച്ചെണ്ണ ഒഴിക്കുക. തുടര്‍ന്ന് ഒരു സ്‌പൂണ്‍ വച്ച് മികസ് ചെയ്യുക. ഇതോടെ അടിപൊളി ഉണക്കമീന്‍ ചതച്ചത് റെഡി.
Also Read:
ഉപ്പും മുളകും ചേര്‍ന്നൊരു കിടുക്കാച്ചി ഐറ്റം; പൈനാപ്പിള്‍ ഫ്രൈ, തയ്യാറാക്കാന്‍ മിനിറ്റുകള്‍ മതി
തട്ടുകട രുചിയുടെ ആരുമറിയാത്ത രഹസ്യം; എഗ്ഗ് ഗ്രീന്‍പീസ് മസാല; കിടിലന്‍ റെസിപ്പിയിതാ...
ഒരു പറ അരിയുടെ ചോറുണ്ണും ഈ ചമ്മന്തിയുണ്ടെങ്കില്‍; കിടുക്കാച്ചി റെസിപ്പിയിതാ...
ഫാസ്റ്റായൊരു ബ്രേക്ക് ഫാസ്റ്റ്; സിമ്പിള്‍ ബനാന മില്‍ക്ക് ടോസ്റ്റ്, റെസിപ്പി ഇങ്ങനെ...