ETV Bharat / state

പട്ടയം റദ്ദ് ചെയ്യുന്നതിന് മുമ്പ് തന്‍റെ ഭാഗം കേള്‍ക്കണമെന്ന് എം ഐ രവീന്ദ്രന്‍ - എംഐ രവീന്ദ്രന്‍ ഇടുക്കി ജില്ലാ കലക്ടറെ സമീപിക്കുന്നു

പട്ടയം റദ്ദ് ചെയ്യലില്‍ ഇന്ന്(5.03.2022) അദ്യ ഹിയറിങ് ദേവികുളത്ത് ആരംഭിച്ച സാഹചര്യത്തിലാണ് രവീന്ദ്രന്‍ ജില്ല ഭരണകൂടത്തെ സമീപിച്ചിരിക്കുന്നത്.

raveendran deed  m.a raveendran approaches district collector on cancellation of raveendran deed  രവീന്ദ്രന്‍ പട്ടയങ്ങള്‍  എംഐ രവീന്ദ്രന്‍ ഇടുക്കി ജില്ലാ കലക്ടറെ സമീപിക്കുന്നു  രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദ്ചെയ്യല്‍
രവീന്ദ്രന്‍ പട്ടയം റദ്ദ്ചെയ്യല്‍; തന്‍റെ ഭാഗം കൂടികേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് എം ഐ രവീന്ദ്രന്‍ കലക്ടര്‍ക്ക് അപേക്ഷ നല്‍കി
author img

By

Published : Mar 5, 2022, 1:56 PM IST

ഇടുക്കി: രവീന്ദ്രന്‍ പട്ടയം റദ്ദു ചെയ്യുന്നതിന് മുമ്പ് തന്‍റെ ഭാഗം കൂടി കേള്‍ക്കണമെന്നാവശ്യപ്പെട്ട് പട്ടയം ഒപ്പിട്ട് വിതരണം നടത്തിയ മുന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ എം ഐ രവീന്ദ്രന്‍ ഇടുക്കി ജില്ല കലക്ടര്‍ക്ക് അപേക്ഷ നല്‍കി. ഇന്ന്(5.03.2022) പട്ടയം റദ്ദ് ചെയ്യല്‍ നടപടിയുടെ ഭാഗമായി അദ്യ ഹിയറിങ് ദേവികുളത്ത് ആരംഭിച്ച സാഹചര്യത്തിലാണ് രവീന്ദ്രന്‍ ജില്ല ഭരണകൂടത്തെ സമീപിച്ചിരിക്കുന്നത്. രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദ് ചെയ്യുന്നതിന് സര്‍ക്കാര്‍ ഉത്തരവിറക്കിയത് മുതല്‍ രവീന്ദ്രന്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു .

തന്‍റെ ഭാഗം കൂടി കേട്ടതിന് ശേഷം മാത്രമേ റദ്ദ് ചെയ്യല്‍ നടപടിയുമായി മുമ്പോട്ട് പോകാവു എന്ന് കാണിച്ചാണ് ഇടുക്കി ജില്ലാ കളക്ടര്‍ക്ക് രവീന്ദ്രന്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ നയമായിരുന്നു പട്ടയം നല്‍കുകയെന്നത്. അതിന്‍റെ അടിസ്ഥാനത്തില്‍ സ്പെഷ്യല്‍ ഓഫീസറായി തന്നെ ജില്ല കലക്ടറാണ് ചുമതലപ്പെടുത്തിയത്. അതുകൊണ്ട് തന്നെ പട്ടയങ്ങള്‍ക്ക് നിയമ സാധുതയുണ്ടെന്നായിരുന്നു എന്നാണ് രവീന്ദ്രന്‍റെ വാദം.

എന്നാല്‍ റദ്ദ് ചെയ്യല്‍ നടപടി വേഗത്തിലാക്കുന്നതിന്‍റെ ഭാഗമായി മറയൂര്‍, കീഴാന്തൂര്‍, കാന്തലൂർ വില്ലേജുകളിലെ പട്ടയ ഉടമകളോട് രേഖകളുമായി ഇന്ന് ഹിയറിംഗിന് ദേവികുളത്തെത്താന്‍ റവന്യൂ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആദ്യ ഹിയറിംഗില്‍ ജില്ല കലക്ടര്‍ നേരിട്ടാണ് പങ്കെടുക്കുന്നത്. എന്നാല്‍ മുഴുവന്‍ ആളുകളുടെയും ഹിയറിങ് നടത്തി നടപടികള്‍ പൂര്‍ത്തീകരിച്ച് പുതിയ പട്ടയങ്ങള്‍ നല്‍കുന്നതിന് ഇനിയും കാലതാമസമെടുക്കുമെന്നാണ് വിലയിരുത്തല്‍.

ALSO READ: യുക്രൈൻ രക്ഷാദൗത്യം; അടിയന്തര ഇടപെടൽ നടത്തുന്നുണ്ടെന്ന് ഡീൻ കുര്യാക്കോസ് എംപി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.