ETV Bharat / state

ഇടുക്കിയിലെ കാട്ടാനശല്യം; പ്രശ്‌ന പരിഹാരത്തിന് വയനാട്ടിൽ നിന്നുള്ള ദ്രുതകർമ്മ സേനയെത്തി - ഇടുക്കി ഏറ്റവും പുതിയ വാര്‍ത്ത

കാട്ടാന ശല്യം രൂക്ഷമായ ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിലാണ് വയനാട്ടില്‍ നിന്നുള്ള ദ്രുതകർമ്മ സേന നിരീക്ഷണം നടത്തുക

rapid action force  rapid action force in idukki  wild elephant issue  wild elephant issue in idukki  rapid action force from wyanadu  rrt  wild animal attack  latest news in idukki  latest news today  ഇടുക്കിയിലെ കാട്ടാനശല്യം  വയനാട്ടിൽ നിന്നുള്ള ദ്രുതകർമ്മ സേന  കാട്ടാന ശല്യം  വയനാട് ആര്‍ആര്‍ടി  ഇടുക്കി ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
ഇടുക്കിയിലെ കാട്ടാനശല്യം; പ്രശ്‌ന പരിഹാരത്തിന് വയനാട്ടിൽ നിന്നുള്ള ദ്രുതകർമ്മ സേനയെത്തി
author img

By

Published : Feb 4, 2023, 4:10 PM IST

ഇടുക്കിയിലെ കാട്ടാനശല്യം; പ്രശ്‌ന പരിഹാരത്തിന് വയനാട്ടിൽ നിന്നുള്ള ദ്രുതകർമ്മ സേനയെത്തി

ശാന്തന്‍പാറ: ഇടുക്കിയിലെ കാട്ടാനശല്യത്തിന് പരിഹാരം കാണാൻ വയനാട്ടിൽ നിന്നുള്ള ദ്രുതകർമ്മ സേനയെത്തി. അഞ്ച് പേരടങ്ങുന്ന ആദ്യ സംഘമാണ് ജില്ലയിലെത്തിയത്. പ്രശ്‌ന പരിഹാരത്തിന് സർക്കാർ നിയോഗിച്ച നോഡൽ ഓഫീസറായ ഹൈറേഞ്ച് സർക്കിൾ സി.സി.എഫ്, അരുൺ ആർ.എസ്, മൂന്നാർ ഡി.എഫ്.ഒ എന്നിവരുമായി സംഘം ആശയവിനിമയം നടത്തും.

കാട്ടാന ശല്യം രൂക്ഷമായ ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിൽ സംഘം നിരീക്ഷണം നടത്തും. അക്രമകാരികളായ ആനകളെയും നിരീക്ഷിക്കും. ഇടുക്കിയിലെ ഭൂപ്രകൃതിയെക്കുറിച്ച് പഠിച്ച ശേഷം അപകടകാരികളായ ആനകളെ മയക്കു വെടി വെച്ച് പിടിക്കുന്നതടക്കമുള്ള കാര്യങ്ങൾ സംഘം വിലയിരുത്തും.

ഈ റിപ്പോർട്ട് ലഭിച്ചതിന് ശേഷമാകും ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ തുടർ നടപടികൾ സ്വീകരിക്കുക. വയനാട് ആര്‍ആര്‍ടി റേഞ്ച് ഓഫീസർ രൂപേഷിന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് എത്തിയത്. ശാന്തൻപാറ , ചിന്നക്കനാൽ പഞ്ചായത്തുകളിലെ അക്രമകാരികളായ ആനകളെ സംഘം നാളെ മുതലാകും നിരീക്ഷണം നടത്തുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.