ETV Bharat / state

'പ്രകൃതിദത്ത ഊര്‍ജ സ്രോതസ് പദ്ധതി' രാമക്കല്‍മേട്ടില്‍; ട്രയല്‍ റണ്‍ ആരംഭിച്ചു - Ramakkalmettil solar project

സൗരോർജത്തിൽ നിന്നും കാറ്റിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിയ്ക്കുന്ന പദ്ധതിയുടെ ട്രയൽ റൺ ആണ് ആരംഭിച്ചത്

രാമക്കൽമേട്ടിൽ സൗരോർജ പദ്ധതി  ഇടുക്കിയിൽ കാറ്റിൽ നിന്ന് വൈദ്യുതി  ട്രയൽ റൺ ആരംഭിച്ചു  Ramakkalmettil solar project  Ramakkalmettil project
രാമക്കൽമേട്ടിൽ സൗരോർജ പദ്ധതി; ട്രയൽ റൺ ആരംഭിച്ചു
author img

By

Published : Feb 17, 2022, 2:17 PM IST

Updated : Feb 17, 2022, 2:35 PM IST

ഇടുക്കി: രാമക്കൽമേട്ടിൽ സൗരോർജത്തിൽ നിന്നും കാറ്റിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതിയുടെ ട്രയൽ റൺ ആരംഭിച്ചു. ഒരു മെഗാ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇത് വിജയകരമായാൽ സൗരോർജത്തിൽ നിന്ന് ഭാവിയിൽ മൂന്ന് മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കും.

രാമക്കൽമേട്ടിലെ ആമപാറ മലനിരകളിൽ 16 കോടി രൂപ മുതൽ മുടക്കിലാണ് പദ്ധതി സ്ഥാപിച്ചിരിയ്ക്കുന്നത്. അനർട്ടിന്‍റെ നേതൃത്വത്തിൽ സിഡാക്കിന്‍റെയും കെൽട്രോണിന്‍റെയും സഹകരണത്തോടെയാണ് നിർമാണം. സിഡാക് ആണ് സോളാർ വിൻഡ് ഇൻവെർട്ടർ വികസിപ്പിച്ചെടുത്തത്.

'പ്രകൃതിദത്ത ഊര്‍ജ സ്രോതസ് പദ്ധതി' രാമക്കല്‍മേട്ടില്‍; ട്രയല്‍ റണ്‍ ആരംഭിച്ചു

രാമക്കൽമേട്ടിൽ ഉത്‌പാദിയ്ക്കുന്ന വൈദ്യുതി 11 കെ വി ലൈനിലൂടെ നെടുങ്കണ്ടം സബ് സ്റ്റേഷനിൽ എത്തിയ്ക്കും. ഈ ലൈനിലേക്ക് വൈദ്യുതി കടത്തി വിട്ടു തുടങ്ങി. രണ്ടാം ഘട്ടം ഉടൻ ആരംഭിക്കും.

മേഖലയില്‍ അനര്‍ട്ടിന്‍റെ ഉടമസ്ഥതയില്‍ 147 ഹെക്‌ടര്‍ ഭൂമിയാണ് ഉള്ളത്. വര്‍ഷം മുഴുവന്‍ ശക്തമായ കാറ്റ് ലഭിയ്ക്കുന്നതും സൂര്യ പ്രകാശം ശക്തമായി ലഭിയ്ക്കുന്നതുമായ വിശാലമായ പുല്‍മേടുകളോട് കൂടിയതാണ് ഈ സ്ഥലം. ഇക്കാരണത്താല്‍ കൂടുതല്‍ കാറ്റാടികളും സോളാര്‍ പാനലുകളും സ്ഥാപിച്ച് വന്‍ തോതില്‍ മേഖലയില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാൻ സാധിക്കും.

ALSO READ: പൂക്കള്‍ ഔട്ട്, ഡോളര്‍ കൊണ്ട് മാല; 2.5 ലക്ഷം രൂപയുടെ നോട്ടുകള്‍ കൊണ്ട് വിഗ്രഹം അലങ്കരിച്ച് ഗുജറാത്തിലെ ക്ഷേത്രം

Last Updated : Feb 17, 2022, 2:35 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.