ETV Bharat / state

ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ നീക്കാതെ അധികൃതര്‍

രാജാക്കാട് ടൗണിലെ പൊന്മുടി റൂട്ടില്‍ പെട്രോൾ ബങ്കിന്‌ സമീപത്താണ് മൂന്നോളം കാറുകള്‍ ഉപേക്ഷിച്ച നിലയില്‍ കിടക്കുന്നത്.

rajakkad town issue  idukki latest news  ഇടുക്കി വാര്‍ത്തകള്‍  രാജാക്കാട് ടൗണ്‍
വഴിവക്കില്‍ നിറയെ ഉടമസ്ഥനില്ലാത്ത വാഹനങ്ങള്‍
author img

By

Published : Mar 24, 2020, 9:30 PM IST

ഇടുക്കി: മാസങ്ങളായി വഴിയരികില്‍ ഉപേക്ഷിച്ച വാഹനങ്ങള്‍ മാറ്റാന്‍ നടപടിയില്ല. ഗതാഗത കുരുക്ക് നിത്യ സംഭവമായ രാജാക്കാട് ടൗണിലെ പൊന്മുടി റൂട്ടില്‍ പെട്രോൾ ബങ്കിന്‌ സമീപത്താണ് മൂന്നോളം കാറുകള്‍ ഉപേക്ഷിച്ച നിലയില്‍ കിടക്കുന്നത്. വാഹനങ്ങള്‍ നീക്കുന്നതിന് അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി പൊതുപ്രവര്‍ത്തകരും രംഗത്തെത്തി.

പെട്രോൾ ബങ്കിന്‌ സമീപം ഉപേക്ഷിച്ച വാഹനങ്ങള്‍ കാരണം ഇവിടെ എതിരേ വരുന്ന വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുന്നതിനും കഴിയില്ല. ബസ് അടക്കമുള്ള വലിയ വാഹനങ്ങള്‍ എത്തിയാല്‍ കാല്‍നട യാത്രികര്‍ക്കും ഇതുവഴി കടന്നുപോകാന്‍ കഴിയാത്ത സ്ഥിതിയുണ്ട്. ടൗണിലേക്ക് എത്തുന്ന സ്വകാര്യ വാഹനങ്ങള്‍ പോലും പാര്‍ക്ക് ചെയ്യുന്നതിന് ഇടമില്ലാത്ത സാഹചര്യത്തില്‍ ഉപേക്ഷിച്ചിരിക്കുന്ന വാഹനങ്ങള്‍ ഉടമകളെ കണ്ടെത്തി നീക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.