ETV Bharat / state

വേനല്‍ കടുക്കുന്നു; കുഴല്‍ കിണർ നിർമിച്ച് രക്ഷ നേടാൻ രാജാക്കാട് പഞ്ചായത്ത്

കിണറുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി മോട്ടറുകള്‍ സ്ഥാപിച്ച് വെള്ളമെത്തിക്കുന്നതോടെ പഞ്ചായത്തിലെ കുടി വെള്ളക്ഷാമത്തിന് ശാശ്വത പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

കടുത്ത വേനല്‍  കുടിവെള്ള ക്ഷാമം  രാജാക്കാട് ഗ്രാമപഞ്ചായത്ത്  rajakkadu grama panjayath  water scarcity
കടുത്ത വേനലില്‍ കുടിവെള്ള ക്ഷാമത്തിന് പരിഹാരവുമായി രാജാക്കാട് ഗ്രാമപഞ്ചായത്ത്
author img

By

Published : Feb 18, 2020, 11:13 PM IST

ഇടുക്കി: കടുത്ത വേനലില്‍ കുടിവെള്ള ക്ഷാമത്തിന് പരിഹാരവുമായി രാജാക്കാട് ഗ്രാമപഞ്ചായത്ത്. കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ കുഴല്‍ കിണറുകള്‍ നിര്‍മിച്ച് വെള്ളമെത്തിക്കുന്നതാണ് പദ്ധതി. ഇതിന്‍റെ ഭാഗമായി പത്ത് കിണറുകള്‍ ആണ് നിര്‍മിക്കുന്നത്.

കടുത്ത വേനലില്‍ കുടിവെള്ള ക്ഷാമത്തിന് പരിഹാരവുമായി രാജാക്കാട് ഗ്രാമപഞ്ചായത്ത്

കഴിഞ്ഞ വേനലിൽ കുടിവെള്ള ക്ഷാമം നേരിട്ട സമയത്ത് വാഹനത്തില്‍ വെള്ളമെത്തിച്ചു നൽകിയാണ് പഞ്ചായത്ത്‌ കുടിവെള്ള പ്രശ്‌നത്തിന് താല്‍ക്കാലിക പരിഹാരം കണ്ടത്. എന്നാല്‍ ഇത്തവണ വേനല്‍ ആരംഭിച്ച് ജലക്ഷാമം രൂക്ഷമാകുന്നതിന് മുമ്പ് തന്നെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനുള്ള പരിശ്രമത്തിലാണ് പഞ്ചായത്ത്. ഇതിനായി സ്ഥലം എംഎല്‍എയും വൈദ്യുതി വകുപ്പ് മന്ത്രിയുമായി എംഎം മണിയുടെ ഫണ്ടുപയോഗിച്ച് പത്ത് കുഴല്‍ കിണറുകള്‍ ആണ് നിര്‍മിക്കുന്നത്.

ആദ്യ കിണറിന്‍റെ നിർമാണം എന്‍ആര്‍ സിറ്റി വാർഡിൽ നടന്നു. കാലങ്ങളായുള്ള കുടിവെള്ള പ്രശ്‌നത്തിന് ഈ വേനല്‍ക്കാലത്ത് പരിഹാരമായതിന്‍റെ സന്തോഷത്തിലാണ് പ്രദേശവാസികൾ. കിണറുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി മോട്ടറുകള്‍ സ്ഥാപിച്ച് വെള്ളമെത്തിക്കുന്നതോടെ പഞ്ചായത്തിലെ കുടി വെള്ളക്ഷാമത്തിന് ശാശ്വത പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.