ഇടുക്കി: നെടുങ്കണ്ടം മേഖലയില്‍ മഴക്കെടുതികളുണ്ടായ സ്ഥലങ്ങളില്‍ നെടുങ്കണ്ടം ഗ്രാമ പഞ്ചായത്ത് അധികൃതർ സന്ദർശനം നടത്തി. അടിയന്തിര സഹായമെത്തിക്കുമെന്ന് ഭരണസമിതി അംഗങ്ങള്‍ പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ശോഭന വിജയൻ, സെക്രട്ടറി എവി അജികുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശം നടത്തിയത്.
ജൂൺ മാസത്തിന് സമാനമായ രീതിയിലാണ് മേഖലയിൽ കഴിഞ്ഞ അഞ്ചു ദിവസമായി മഴ പെയ്യുന്നത്. അപ്രതീക്ഷിതമായ് പെയ്ത മഴയിൽ നാശനഷ്‌ടമുണ്ടായ പത്താം വാർഡിലെ കുഴിപ്പെട്ടിയിള്‍പ്പെടെ അടിയന്തിര സഹായമെത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി അധികൃതര്‍ പറഞ്ഞു.
ഉടുമ്പൻചോല ഇലക്ട്രിക്ക് സെക്ഷന് കീഴിൽ മൂന്നര ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ.11 കെവി പോസ്റ്റുകൾ ഉൾപ്പെടെ നശിച്ചു. വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.