ഇടുക്കി: സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷിക ആഘോഷ പരിപാടിയിലേക്ക് കരിങ്കൊടിയേന്തി കര്‍ഷകര്‍ നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. ചെറുതോണിയില്‍ വെച്ചാണ് പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞത്. ജില്ലയിലെ ഭൂപ്രശ്‌നങ്ങളും പട്ടയ വിഷയങ്ങളും പരിഹരിക്കുന്നതിനായി ഭൂ നിയമം ഭേതഗതി ചെയ്യുമെന്ന സർക്കാർ വാഗ്‌ദാനം പാലിക്കാത്തതിനെതിരെയാണ് ജനകീയസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചത്.
അതിജീവനപോരാട്ട വേദിയും, വ്യാപാരികളും, കര്‍ഷകരും ഉള്‍പ്പെട്ട ജനകീയ സമരസമിതിയാണ് പ്രതിഷേധമാര്‍ച്ചില്‍ പങ്കെടുത്തത്. പൊലീസ് നടപടിക്ക് പിന്നാലെ ഇനിയുള്ള സമരങ്ങളുടെ തുടക്കമാണെന്നും, ഇനിയുള്ള സമരങ്ങള്‍ തടഞ്ഞുനര്‍ത്താന്‍ കഴിയില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. ഇടുക്കിയിലെ ജനങ്ങളുടെ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് ഡീന്‍ കുര്യാക്കോസ് എംപിയും മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു.
വിഷയത്തില്‍ കുടുതല്‍ പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകുമെന്ന് സമരസമിതി വ്യക്തമാക്കി. കളക്‌ടറേറ്റിലേക്കും, സെക്രട്ടറിയേറ്റിലേക്കും സമരം വ്യപിപ്പിക്കാനാണ് ജനകീയ സമിതിയുടെ നീക്കം.