ഇടുക്കി: മുട്ടം - പാലാ പാതയിലെ പുറവിള ഭാഗത്ത് സംരക്ഷണ ഭിത്തി ഉള്‍പ്പെടെ ഇടിഞ്ഞ് അപകട ഭീഷണിയില്‍. കഴിഞ്ഞ ദിവസങ്ങളിലെ മഴയിലാണ് പൊതുമരാമത്ത് റോഡും ഭിത്തിയും ഇടിഞ്ഞത്. റോഡിനോട് ചേര്‍ന്നുള്ള സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ സംരക്ഷണഭിത്തിയും ഇതോടൊപ്പം തകര്‍ന്നു. റോഡില്‍ വിള്ളല്‍ രൂപപെട്ടതിനാല്‍ ഗതാഗതം തടസപ്പെട്ടു. ഭാരവാഹനങ്ങള്‍ ഇതുവഴി കടന്ന് പോകുമ്പോള്‍ അപകട സാധ്യത ഏറെയാണ്. തൊടുപുഴ, മുട്ടം, മൂലമറ്റം എന്നിവിടങ്ങളില്‍ നിന്ന് പാലാ ഭാഗത്തേക്ക് പോകുന്നതിനുള്ള എളുപ്പമാര്‍ഗമാണിത്. ബസ് സര്‍വീസുള്ള പാതയില്‍ ഏതാനും വര്‍ഷം മുമ്പും റോഡ് ഇടിഞ്ഞ് താണിരുന്നു.
മുട്ടം-പാലാ പാതയില്‍ സംരക്ഷണ ഭിത്തി ഇടിഞ്ഞു; അപകട ഭീഷണി
തൊടുപുഴ, മുട്ടം, മൂലമറ്റം എന്നിവിടങ്ങളില്‍ നിന്ന് പാലാ ഭാഗത്തേക്ക് പോകുന്നതിനുള്ള എളുപ്പമാര്‍ഗമാണിത്. പുറവിള ഭാഗത്താണ് സംരക്ഷണ ഭിത്തി ഇടിഞ്ഞത്