ഇടുക്കി: ജില്ലയുടെ അതിർത്തി മേഖലകളിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞ ജില്ലാഭരണകൂടം നീട്ടി. പീരുമേട്, ഉടുമ്പഞ്ചോല താലൂക്കിലെ എട്ട് ഗ്രാമപഞ്ചായത്തുകളിലെ 27 വാർഡുകളിലെ നിരോധനാജ്ഞ ആണ് ജില്ലാ കലക്ടർ നീട്ടിയത്. തമിഴ്നാട്ടിൽ കൊവിഡ് കേസുകൾ വർധിക്കുന്നതിനാലാണ് അതിർത്തി മേഖലയിൽ നിരോധനാജ്ഞ നീട്ടാൻ ഉത്തരവായത്. കഴിഞ്ഞ 13നാണ് ഇടുക്കി അതിർത്തി പഞ്ചായത്തുകളിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചത്. ഏപ്രിൽ 21ന് നിയന്ത്രണം പിൻവലിക്കുമെന്നാണ് ഉത്തരവിൽ അറിയിച്ചിരുന്നത്. കൊവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായാണ് ഇപ്പോൾ മെയ് മൂന്നു വരെ നീട്ടിയത്. അതിർത്തി മേഖലകളിലെ പ്രധാന പാതകളിലൂടെയും വനപാതയിലൂടെയും തമിഴ്നാട്ടിൽ നിന്നും ആളുകൾ കേരളത്തിലേക്ക് പ്രവേശിക്കുന്നുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
ഇടുക്കിയിലെ 27 വാർഡുകളിൽ നിരോധനാജ്ഞ നീട്ടി - നിരോധനാജ്ഞ
പീരുമേട്, ഉടുമ്പഞ്ചോല താലൂക്കിലെ എട്ട് ഗ്രാമപഞ്ചായത്തുകളിലെ 27 വാർഡുകളിലെ നിരോധനാജ്ഞ ആണ് ജില്ലാ കലക്ടർ നീട്ടിയത്
![ഇടുക്കിയിലെ 27 വാർഡുകളിൽ നിരോധനാജ്ഞ നീട്ടി Prohibition order extended in 27 wards of Idukki Prohibition order ഇടുക്കിയിലെ 27 വാർഡുകളിൽ നിരോധനാജ്ഞ നീട്ടി ഇടുക്കി നിരോധനാജ്ഞ Idukki](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6887321-803-6887321-1587484866866.jpg?imwidth=3840)