ഇടുക്കി : ഇത്തവണ സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും മുന്‍കരുതലുകളും എടുത്തിട്ടുണ്ടെന്ന് വൈദ്യുതവകുപ്പ് മന്ത്രി എം.എം മണി. ഡാമുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും അറ്റകുറ്റപണികളും പൂര്‍ത്തിയാക്കി. ഇത്തവണയും കാലവര്‍ഷം കനക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇടുക്കി അണക്കെട്ടില്‍ ഇത്തവണ ജലനിരപ്പ് അധികമാണ്. 732.4 മീറ്റര്‍ പരമാവധി സംഭരണ ശേഷിയുള്ള ഇടുക്കി ജലാശയത്തില്‍ നിലവിലെ ജലനിരപ്പ് 714. 98 മീറ്ററാണ്. കനത്ത മഴയുണ്ടായാല്‍ ജലനിരപ്പ് ക്രമാതീതമായി ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തവണ നേരത്തെ തന്നെ വേണ്ട മുന്നൊരുക്കങ്ങളും സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
നേരത്തെ തന്നെ എല്ലാ ഡാമുകളുടേയും മഴക്കാല പൂര്‍വപരിശോധന നടത്തി സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്തി. ട്രയല്‍ ഓപ്പറേഷന്‍ നടത്തി ഡാം ഗേറ്റുകളുടെ പ്രവര്‍ത്തന ക്ഷമതയും ഉറപ്പാക്കിയിട്ടുണ്ട്. ഡാമിന്‍റെയും മറ്റ് അനുബന്ധ ഉപകരണങ്ങളുടേയുമടക്കം വാര്‍ഷിക അറ്റകുറ്റ പണികള്‍ നേരത്ത തന്നെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. അടിയന്തിര ഘട്ടങ്ങളില്‍ ഡാം തുറക്കുന്നതിന് ഡി.ജി സെറ്റുകളുടെ ലഭ്യതയും ഉറപ്പുവരുത്തിയിട്ടുണ്ട്. ഡാം സൈറ്റില്‍ ജോലി ചെയ്യുന്ന ജീവനക്കാരുമായി ബന്ധപ്പെടുന്നതിന് സാറ്റ്‌ലൈറ്റ് ഫോണുകളടക്കം ലഭ്യമാക്കി കഴിഞ്ഞു.