ETV Bharat / state

കോഴിത്തീറ്റ വില വർധന : ഫാം ഉടമകൾ ദുരിതത്തിൽ - കോഴിത്തീറ്റ

ഒരു മാസത്തിനിടെ ഒരു ചാക്ക് തീറ്റയ്ക്ക് നാനൂറിലധികം രൂപ കൂടി.

Poultry feed prices rises, farm owners in distress  Poultry feed  farm owners  Poultry  Poultry farm  ലോക്ക്ഡൗൺ  കോഴിത്തീറ്റയുടെ വില വർധിച്ചു; ഫാം ഉടമകൾ ദുരിതത്തിൽ  കോഴിത്തീറ്റ  കോഴിഫാം
കോഴിത്തീറ്റയുടെ വില വർധിച്ചു; ഫാം ഉടമകൾ ദുരിതത്തിൽ
author img

By

Published : May 29, 2021, 11:50 AM IST

ഇടുക്കി : ലോക്ക്ഡൗണിനെ തുടർന്ന് വരുമാനം നിലച്ച കോഴിഫാം നടത്തിപ്പുകാരെ വീണ്ടും പ്രതിസന്ധിയിലാക്കി വില വർധനവ്. ഒരു മാസത്തിനിടെ നാനൂറിലധികം രൂപയാണ് ഒരു ചാക്ക് തീറ്റയ്ക്ക് കൂടിയത്. അതോടൊപ്പം കോഴി വില കുറഞ്ഞതും വലിയ തിരിച്ചടിയായെന്ന് കർഷകർ പറയുന്നു. അപ്രതീക്ഷിതമായുണ്ടായ വില വർധനവിൽ വലയുകയാണ് കോഴിഫാം നടത്തിപ്പുകാർ.

കോഴിത്തീറ്റയുടെ വില വർധിച്ചു; ഫാം ഉടമകൾ ദുരിതത്തിൽ
ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്‌പയെടുത്താണ് പലരും ഫാമുകൾ നടത്തി വരുന്നത്. 40 ദിവസത്തിന് മുകളിൽ വളർച്ചയെത്തിയ കോഴികളെ മാത്രമേ പുറത്ത് വിപണനം നടത്താനാവൂ. ഇക്കാലമത്രയും തീറ്റയ്ക്കായി വൻതുകയാണ് ഫാം ഉടമകൾക്ക് ചെലവാകുന്നത്. ലോക്ക്ഡൗണിനെ തുടർന്ന് വ്യാപാരം മന്ദഗതിയിലായിരിക്കെ വിലവർധനവ് കൂടിയായതോടെ കോഴി വളർത്തലിലൂടെ ഉപജീവനം നടത്തിവന്നിരുന്ന നിരവധി കുടുംബങ്ങൾ കടുത്ത ദുരിതത്തിലായി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.