ഇടുക്കി: ലോക്ക് ഡൗണില്‍ പ്രതിസന്ധിയിലായ തോട്ടം തൊഴിലാളികൾക്ക് ഭക്ഷണസാധനങ്ങൾ എത്തിച്ചു നൽകി പൊലീസ്. നന്മ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ "ഒരു വയർ ഊട്ടാം ഒരു വിശപ്പകറ്റാം " പദ്ധതിയുടെ ഭാഗമായാണ് വണ്ടിപ്പെരിയാർ തോട്ടം മേഖലയിൽ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തത്. നാൽപതോളം കുടുംബങ്ങൾക്കാണ് പദ്ധതി വഴി സാധനങ്ങൾ എത്തിച്ചത്. ഐജി പി. വിജയൻ്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷൻ പരിധിയിൽ അഞ്ഞൂറിലധികം കിറ്റുകൾ ഇതിനോടകം വിതരണം ചെയ്തു. എല്ലാദിവസവും നാന്നൂറോളം ഭക്ഷണപ്പൊതികൾ പദ്ധതിയുടെ ഭാഗമായി ഉദ്യോഗസ്ഥർ നൽകുന്നുണ്ട്.
"ഒരു വയർ ഊട്ടാം ഒരു വിശപ്പകറ്റാം" പദ്ധതിയുമായി പൊലീസ് - പദ്ധതി
നന്മ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിയാണ് "ഒരു വയർ ഊട്ടാം ഒരു വിശപ്പകറ്റാം"