ഇടുക്കി: തൊടുപുഴ വണ്ണപ്പുറത്ത് ഐ ആർ ബറ്റാലിയനിലെ പൊലീസ് ഉദ്യോഗസ്ഥൻ നടു റോഡിൽ വീട്ടമ്മയെ മർദിച്ചു. തൊടുപുഴ സ്വദേശി ഷീബ സലിമിനാണ് പൊലീസ് ഉദ്യോഗസ്ഥനായ അമൽ രാജിന്‍റെ പക്കൽ നിന്നും മർദ്ദനമേറ്റത്.
തൊടുപുഴയിൽ നിന്നും വണ്ണപ്പുറത്തെ ബന്ധു വീട്ടിലേക്ക് പോകുകയായിരുന്നു ഷീബയും മകൻ ജസീറുമടക്കമുള്ളവർ. വണ്ണപ്പുറത്തിനു സമീപം വച്ച് അമൽ രാജ് ഓടിച്ചിരുന്ന വാഹനം ഇവരുടെ കാറിൽ തട്ടിയ ശേഷം നിർത്താതെ കടന്നുപോയി. ഇവർ വാഹനത്തെ പിന്തുടർന്ന് നിർത്താൻ ആവശ്യപ്പെടുകയും തുടർന്ന് അമൽരാജും ജസീറും തമ്മിൽ തർക്കമുണ്ടായി. ജസീറിനെ മർദ്ദിക്കുന്നത് കണ്ട് തടസം പിടിക്കാനെത്തിയപ്പോഴാണ് ഷീബക്കും മർദ്ദനമേറ്റത്.
Also Read: വളര്‍ത്താൻ നിവൃത്തിയില്ല; അമ്മ കുഞ്ഞിനെ ബസിനടിയിലേക്ക് വലിച്ചെറിഞ്ഞു
ഷീബയുടെ പരാതിയിൽ തൃശ്ശൂർ ഐ ആർ ബറ്റാലിയൻ പൊലീസ് ഉദ്യോഗസ്ഥനായ അമൽ രാജിനെതിരെ കാളിയാർ പൊലീസ് കേസെടുത്തു.