ഇടുക്കി: പോക്സോ കേസ് അന്വേഷിക്കാനെത്തിയ വ്യാജ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.പിയെ മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്‌തു. കൊല്ലം സത്യാലയം വീട്ടില്‍ പ്രദീപ് കുമാര്‍ (41)നെയാണ് മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്‌തത്. തലസ്ഥാനത്ത് നിന്നും താന്‍ മൂന്നാറിലെത്തുകയാണെന്നും വൈദ്യുതി വകുപ്പിന്‍റെ മുറി നല്‍കണമെന്നും പ്രദീപ് ജീവനക്കാരെ അറിയിച്ചിരുന്നു.
തുടര്‍ന്ന് കഴിഞ്ഞ ദിവസം വൈകുന്നേരം മൂന്നാറിലെത്തിയ പ്രദീപ് ഇക്കാനഗറിലെ വൈദ്യുതി വകുപ്പിന്‍റെ ഗസ്റ്റ് ഹൗസിൽ മുറിയെടുത്തു. രാവിലെ മൂന്നാര്‍ ഡിവൈഎസ്‌പിയെ വിളിച്ച് പോസ്‌കോ കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനാണ് എത്തിയിക്കുന്നതെന്നും എസ്എച്ച്ഒയും പൊലീസുകാരും ഗസ്റ്റ് ഹൗസിൽ വരാന്‍ പറയണമെന്നും അറിയിച്ചു.
പ്രതിയുടെ സംസാരത്തില്‍ അസ്വാഭാവികത കണ്ടെത്തിയ ഡിവൈഎസ്‌പി മനോജ് ഉടന്‍തന്നെ മൂന്നാര്‍ സി.ഐ മനീഷ് കെ.പൗലോസിനെ വിവരമറിയിച്ചതോടെയാണ് വ്യാജ എസ്.പി പിടിയിലായത്.
പാലക്കാട് കേന്ദ്രികരിച്ച് പ്രതിക്ക് പോക്സോ കേസ് നിലവിലുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടത്തിയാലേ പ്രതി മറ്റെന്തെങ്കിലും കുറ്റക്യത്യങ്ങൾ ചെയ്‌തിട്ടുണ്ടോ എന്ന് അറിയാന്‍ കഴിയുകയുള്ളുവെന്നും പൊലീസ് പറഞ്ഞു.
Also Read: ഭക്ഷ്യവിഷബാധ; കോഴിക്കോട് രണ്ടര വയസുകാരന്‍ മരിച്ചു