ETV Bharat / state

മറയൂർ ഡോഗ് സ്‌ക്വാഡിൽ ഇനി പെണ്‍കരുത്ത്; ബെല്‍വിന് കൂട്ടായി ഫില എത്തി

മറയൂർ ഡോഗ് സ്‌ക്വാഡിലെ ആദ്യത്തെ നായയായ കിച്ചു മരണപ്പെട്ടതിനെത്തുടർന്നാണ് ഫിലയെ ഇവിടേക്ക് എത്തിച്ചത്

PHILA DOG IN MARAYOOR DOG SQUAD  മറയൂർ ഡോഗ് സ്‌ക്വാഡിൽ ഫില എത്തി  ഫില നായ മറയൂർ  ബെല്‍വിന് കൂട്ടായി ഫില എത്തി  marayoor sandalwood
മറയൂർ ഡോഗ് സ്‌ക്വാഡിൽ ഇനി പെണ്‍കരുത്ത്; ബെല്‍വിന് കൂട്ടായി ഫില എത്തി
author img

By

Published : Jan 26, 2022, 8:37 AM IST

ഇടുക്കി: ചന്ദന കൊള്ളക്കാരുടെ പേടിസ്വപ്‌നമായിരുന്ന കിച്ചു മരണപ്പെട്ടതിനെ തുടര്‍ന്ന് ബെല്‍വിന് കൂട്ടായി ഫില എത്തി. ആദ്യമായിട്ടാണ് ഒരു പെണ്‍നായ ചന്ദന സംരക്ഷണത്തിനായി നിയോഗിക്കപ്പെടുന്നത്. ചന്ദന സംരക്ഷണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്‍റെ ഭാഗമായിട്ടാണ് ഫിലയെ മറയൂര്‍ ഡോഗ് സ്‌ക്വാഡിലേക്ക് മാറ്റിയത്.

മറയൂർ ഡോഗ് സ്‌ക്വാഡിൽ ഇനി പെണ്‍കരുത്ത്; ബെല്‍വിന് കൂട്ടായി ഫില എത്തി

കിച്ചുവിന് പകരം ഫിലയെത്തിയപ്പോള്‍ വീണ്ടും ഉഷാറായി ചന്ദനസംരക്ഷണ പ്രവര്‍ത്തനങ്ങള്‍. 2016-ല്‍ ജനിച്ച ജര്‍മന്‍ ഷെപ്പേര്‍ഡ് വിഭാഗത്തില്‍പ്പെടുന്ന ഫിലാ ഹൈദരാബാദിലെ വിദഗ്‌ധ പരിശീലനത്തിന് ശേഷം മൂന്നാര്‍ വന്യജീവിസങ്കേതത്തില്‍ തുടരുകയായിരുന്നു. ചന്ദന സംരക്ഷണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്‍റെ ഭാഗമായിട്ടാണ് ഫിലയെ മറയൂര്‍ ഡോഗ് സ്‌ക്വാഡിലേക്ക് മാറ്റിയത്.

നിലവില്‍ ബെല്‍വിന്‍ എന്ന ജര്‍മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട നായയാണ് മറയൂര്‍ ഡോഗ് സ്‌ക്വാഡില്‍ ഉള്ളത്. 2011 ഓഗസ്റ്റ് 19-നാണ് മറയൂരില്‍ ഡോഗ് സ്‌ക്വാഡ് തുടങ്ങിയത്. അന്ന് കേരളത്തില്‍ ആദ്യമായിട്ടാണ് വനം വകുപ്പില്‍ ഡോഗ് സ്‌ക്വാഡ് മറയൂര്‍ നാച്ചിവയല്‍ സ്റ്റേഷനില്‍ ആരംഭിച്ചത്.

ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട കിച്ചു എന്ന വിളിപ്പേരുള്ള ഡിംഗോ എന്ന നായയാണ് തുടക്കത്തില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് ബെല്‍വിന്‍ എത്തി.

ALSO READ: സംസ്ഥാനത്ത് കൂടുതൽ മദ്യശാലകൾ തുറക്കാനൊരുങ്ങി ബെവ്കോ

എട്ടു വയസുവരെയാണ് നായ്ക്കളുടെ സേവന കാലം. കിച്ചുവിന്‍റെ സേവനം ഒരുവര്‍ഷം നീട്ടി നൽകി. തുടര്‍ന്ന് വിശ്രമത്തിലായിരുന്ന കിച്ചു 11-ാം വയസില്‍ 2021 നവംബര്‍ 23-ന് വാര്‍ധക്യസഹജമായ അസുഖം മൂലം ചത്തു. ഇതിനെ തുടര്‍ന്നാണ് മൂന്നാറില്‍ നിന്ന് ഫിലയെ മറയൂരിലേക്ക് മാറ്റിയത്.

സൗന്ദര്‍രാജ്, മണികണ്ഠന്‍ എന്നിവര്‍ക്കാണ് ഫിലയുടെ പരിപാലന ജോലി. ഡോഗ് സ്‌ക്വാഡംഗമായിരുന്ന കിച്ചുവിന്‍റെയും ബെല്‍വിന്‍റെയും സഹായത്തോടെ നിരവധി ചന്ദന കേസുകള്‍ തെളിയിക്കാനും തൊണ്ടിമുതല്‍ കണ്ടെത്താനും കഴിഞ്ഞിരുന്നു.

ഇപ്പോള്‍ ബെല്‍വിന് കൂട്ടായി വിദഗ്‌ധ പരിശീലനം കഴിഞ്ഞ് എത്തുന്ന ഫിലയും ചന്ദന സംരക്ഷണത്തിന് കൂടുതല്‍ സഹായകരമാകുമെന്ന പ്രതീക്ഷയാണ് ഉള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.