ETV Bharat / state

പെട്ടിമുടി ദുരന്തം; ഇരയായവർക്ക് സമ്പൂർണ പുനരധിവാസ പാക്കേജ് നടപ്പിലാക്കാൻ മന്ത്രിസഭാ തീരുമാനം - Pettimudi tragedy

ദുരന്തത്തിൽ മരിച്ചവർക്ക് നിലവിൽ അഞ്ച് ലക്ഷം രൂപയാണ് സർക്കാർ ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്

ഇടുക്കി പെട്ടിമുടി ദുരന്തം ജസ്റ്റിസ് ഹനീഫ കമ്മീഷൻ പെട്ടിമുടി ദുരന്തത്തിന് ഇരയാവർക്ക് സമ്പൂർണ പുനരധിവാസ പാക്കേജ് നടപ്പിലാക്കാൻ മന്ത്രിസഭാ തീരുമാനം Pettimudi tragedy cabinet
പെട്ടിമുടി ദുരന്തം; ഇരയാവർക്ക് സമ്പൂർണ പുനരധിവാസ പാക്കേജ് നടപ്പിലാക്കാൻ മന്ത്രിസഭാ തീരുമാനം
author img

By

Published : Aug 12, 2020, 1:09 PM IST

ഇടുക്കി: പെട്ടിമുടി ദുരന്തത്തിൽ ഇരയായവർക്ക് സമ്പൂർണ പുനരധിവാസ പാക്കേജ് നടപ്പിലാക്കാൻ മന്ത്രിസഭാ തീരുമാനം. ദുരന്തത്തിൽപെട്ടവർക്ക് സർക്കാർ പൂർണ പുനരധിവാസം ഉറപ്പാക്കും. ഇത് എങ്ങനെ വേണമെന്നത് വിശദമായി ചർച്ച ചെയ്ത് തീരുമാനിക്കാനും മന്ത്രിസഭാ യോഗത്തിൽ ധാരണയായി. ദുരന്തത്തിൽ മരിച്ചവർക്ക് നിലവിൽ അഞ്ച് ലക്ഷം രൂപയാണ് സർക്കാർ ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് കുറവാണെന്ന് ആക്ഷേപം ഉയർന്നപ്പോൾ സമഗ്ര പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ചുള്ള നടപടികളാണ് ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ഉണ്ടായിരിക്കുന്നത്. രക്ഷാപ്രവർത്തനം പൂർത്തിയായ ശേഷം നഷ്ടം അടക്കം കണക്കാക്കി പുനരധിവാസ പദ്ധതി നടപ്പാക്കാനാണ് മന്ത്രിസഭാ തീരുമാനം.

ഇതു കൂടാതെ വാളയാറിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ പീഡനത്തിന് ഇരയായി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം നടത്തിയ ജസ്റ്റിസ് ഹനീഫ കമ്മീഷൻ റിപ്പോർട്ട് മന്ത്രിസഭാ യോഗം അംഗീകരിച്ചു. പൊലീസിന്‍റെ വീഴ്ചയടക്കമുള്ള വിഷയങ്ങൾ ജുഡീഷ്യൽ കമ്മീഷൻ പരിധിയിൽ ഉൾപ്പെടുത്തിയിരുന്നു. പൊലീസിന്‍റെ ഭാഗത്ത് വീഴ്ചയുണ്ടായി എന്ന് റിപ്പോർട്ടിൽ പരാമർശമുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.