ഇടുക്കി: രാജമല പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചിലിൽ അകപ്പെട്ടവർക്കായി നാലാം ദിവസവും തെരച്ചിൽ തുടരുന്നു. ഇന്ന് ആറ് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ മരണം 49 ആയി. ആറ് മൃതദേഹങ്ങളും കണ്ടെത്തിയത് സമീപത്തെ പുഴയിൽ നിന്നാണ്. പുഴകൾ കേന്ദ്രീകരിച്ചാണ് ഇന്ന് പ്രധാനമായും തെരച്ചിൽ നടക്കുന്നത്.
കാലാവസ്ഥ മോശമായതിനാൽ രക്ഷാപ്രവർത്തനം അതീവ ദുഷ്‌കരമാണ്. ഇന്നലെ രാത്രിയോടെ അവസാനിപ്പിച്ച രക്ഷാപ്രവർത്തനങ്ങൾ ഇന്ന് രാവിലെയാണ് പുനരാരംഭിച്ചത്. വെള്ളിയാഴ്ചയുണ്ടായ ദുരന്തത്തിൽ എൺപതിലധികം പേരെയാണ് കാണാതായത്. അവസാന ആളെയും കണ്ടെത്തുംവരെ രക്ഷാപ്രവർത്തനം തുടരാനാണ് സർക്കാർ തീരുമാനം.