ഇടുക്കി: പീരുമേട് ടീ കമ്പനി പരിസരത്ത് നിന്നും വളര്‍ത്ത് മൃഗങ്ങള്‍ മോഷണം പോകുന്നുവെന്ന് പരാതി. ആളൊഴിഞ്ഞ മേഖലകളിൽ മേയാൻ വിടുന്ന പശുക്കളെയും ആടുകളെയുമാണ് കാണാതാകുന്നതായി പരാതിയുള്ളത്. പൂട്ടികിടക്കുന്ന പീരുമേട് ടീ കമ്പനിയിലെ തൊഴിലാളികളുടെ ഏകവരുമാന മാര്‍ഗമാണ് കന്നുകാലി വളര്‍ത്തല്‍.
തോട്ടം തൊഴിലാളി വാഹനങ്ങളില്‍ എത്തുന്ന സംഘമാണ് മോഷണം നടത്തുന്നുവെന്നാണ് പരാതി. മോഷണം പതിവായിട്ടും നടപടി സ്വീകരിയ്ക്കാന്‍ പൊലീസ് തയ്യാറാവുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.