ഇടുക്കി: പറമ്പിലെ ഉണങ്ങിയ തെങ്ങ് മുറിക്കുന്നതിനിടയിൽ ഗൃഹനാഥൻ അപകടത്തിൽപെട്ട് മരിച്ചു. ഇടുക്കി രാജാക്കാട് ചെരിപുറം സ്വദേശി മുണ്ടയ്ക്കാട്ട് ഇഗ്നേഷ്യസ്(പാപ്പ - 78 ) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം നടന്നത്
തെങ്ങ് മുറിക്കുമ്പോൾ തെങ്ങിൽ കെട്ടിയിരുന്ന കയറിൽ പിടിച്ചിരിക്കുകയായിരുന്നു ഇഗ്നേഷ്യസ്. തെങ്ങ് മുറിഞ്ഞുവീണപ്പോൾ കൂടെയുണ്ടായിരുന്നവർ ഓടിമാറിയെങ്കിലും ഇഗ്നേഷ്യസിന് ഓടിമാറാൻ സാധിച്ചില്ല. ഇഗ്‌നേഷ്യസിനെ രാജാക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ALSO READ:പോസ്റ്റ്‌മോര്‍ട്ടത്തിന് മുമ്പേ മൃതദേഹം വിട്ടു കൊടുത്തു, മഞ്ചേരി മെഡിക്കല്‍ കോളജില്‍ അനാസ്ഥ