ETV Bharat / state

മുല്ലപ്പെരിയാറിന് ഇന്ന് ചരിത്രദിനം ; പാട്ടക്കരാര്‍ ഒപ്പുവച്ചതിന്‍റെ 135ാം വാര്‍ഷികനാള്‍ - ജോൺ ചൈൽഡ് ഹാനിങ്‌ടൺ

തിരുവിതാംകൂർ മഹാരാജാവും ബ്രിട്ടീഷ് സർക്കാരും തമ്മില്‍ കരാര്‍ ഒപ്പുവച്ചത് 135 വർഷങ്ങൾക്ക് മുൻപ്

periyar agreement  മുല്ലപ്പെരിയാറിന് ഇന്ന് ചരിത്രദിനം  മുല്ലപ്പെരിയാറിന് ചരിത്രദിനം  തിരുവിതാംകൂർ മഹാജരാവും ബ്രിട്ടീഷ് സർക്കാരും പെരിയാർ കരാർ ഒപ്പുവച്ചത് ഇന്ന്  periyar agreement was signed by the maharaja of travancore and the british government today  periyar agreement day  പെരിയാർ കരാറിൽ ഒപ്പ് വച്ച ദിനം  പെരിയാർ കരാർ  പെരിയാർ കരാർ ദിനം  തിരുവിതാംകൂർ മഹാജരാpാവ്  ദിവാൻ വി.രാമഅയ്യങ്കാർ  ജോൺ ചൈൽഡ് ഹാനിങ്‌ടൺ  മുല്ലപ്പെരിയാർ
മുല്ലപ്പെരിയാറിന് ഇന്ന് ചരിത്രദിനം; തിരുവിതാംകൂർ മഹാരാജാവും ബ്രിട്ടീഷ് സർക്കാരും പെരിയാർ കരാർ ഒപ്പുവച്ചത് ഇന്ന്
author img

By

Published : Oct 29, 2021, 5:17 PM IST

ഇടുക്കി : ആശങ്കാസാഹചര്യത്തില്‍ ഡാമിന്‍റെ രണ്ട് ഷട്ടര്‍ തുറന്ന ഒക്‌ടോബർ 29 മുല്ലപ്പെരിയാറിനെ സംബന്ധിച്ച് മറ്റൊരു സവിശേഷ ദിനമാണ്. ഇതേദിനത്തിലാണ് മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ പിറവിയുമായി ബന്ധപ്പെട്ട് ആദ്യ കരാർ ഒപ്പുവയ്ക്കുന്നത്. 135 വർഷങ്ങൾക്ക് മുൻപ് തിരുവിതാംകൂർ മഹാരാജാവും ബ്രിട്ടീഷ് സർക്കാരും തമ്മിലാണ് കരാർ ഒപ്പിട്ടത്.

1886 ഒക്‌ടോബർ 29നാണ് തിരുവിതാംകൂറിന് വേണ്ടി ദിവാൻ വി.രാമഅയ്യങ്കാറും, മദ്രാസ് സംസ്ഥാനത്തിന് വേണ്ടി സ്റ്റേറ്റ് സെക്രട്ടറി ജോൺ ചൈൽഡ് ഹാനിങ്‌ടണും പെരിയാർ കരാറിൽ ഒപ്പുവയ്‌ക്കുന്നത്. മദ്രാസ് സംസ്ഥാനത്തെ മധുര, രാമനാഥപുരം തുടങ്ങിയ ജില്ലകളിലേക്കുള്ള ജലസേചനത്തിനായി കരാർ നടപ്പിലാക്കുകയായിരുന്നു.

മുല്ലപ്പെരിയാറിന് ഇന്ന് ചരിത്രദിനം; തിരുവിതാംകൂർ മഹാരാജാവും ബ്രിട്ടീഷ് സർക്കാരും പെരിയാർ കരാർ ഒപ്പുവച്ചത് ഇന്ന്

ALSO READ: കാണാം... മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്ന ദൃശ്യം

പെരിയാർ നദിയുടെ പോഷക നദിയായ മുല്ലപ്പെരിയാറിൽ അണക്കെട്ട് നിർമ്മിച്ച് മദ്രാസ് സംസ്ഥാനത്തിന്‍റെ വിവിധ മേഖലകളിൽ വെള്ളമെത്തിക്കുക എന്നതിനായിരുന്നു കരാർ. വെള്ളം നൽകുന്നതിന് കരാർ തുകയും നിശ്ചയിച്ചിരുന്നു.

999 വർഷത്തേക്ക് 80100 ഏക്കർ സ്ഥലത്തിന് വർഷത്തിൽ 40000 രൂപയാണ് തിരുവിതാംകൂറിന് നൽകി വന്നിരുന്നത്. 1886 കരാർ ഒപ്പിട്ട് 1887ൽ അണക്കെട്ടിന്‍റെ പണി തുടങ്ങി. 1896 ഫെബ്രുവരിയിൽ നിർമാണം പൂർത്തിയായി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.