ETV Bharat / state

കുരുമുളക് ചെടികള്‍ നശിപ്പിച്ച നിലയില്‍; പരാതിയുമായി കർഷകന്‍ - യുവകർഷകന്‍റെ കുരുമുളക് ചെടികള്‍ സാമൂഹ്യവിരുദ്ധർ വെട്ടിനശിപ്പിച്ചതായി പരാതി.

വില തകർച്ചയും കീടരോഗ ബാധകളും തൊഴിലാളി ക്ഷാമവും കർഷകരെ ദുരിതത്തിലാക്കിയതിനിടെയിലാണ് സാമൂഹ്യവിരുദ്ധർ കുരുമുളക് ചെടി നശിപ്പിച്ചത്.

കുരുമുളക് ചെടികള്‍ നശിപ്പിച്ച നിലയില്‍  പരാതിയുമായി കർഷകന്‍  pepper plants are destroyed  പരാതിയുമായി കർഷകന്‍  യുവകർഷകന്‍റെ കുരുമുളക് ചെടികള്‍ സാമൂഹ്യവിരുദ്ധർ വെട്ടിനശിപ്പിച്ചതായി പരാതി.  Complaint that the pepper plants of the young farmer were cut down by anti-socials.
കുരുമുളക് ചെടികള്‍ നശിപ്പിച്ച നിലയില്‍; പരാതിയുമായി കർഷകന്‍
author img

By

Published : Jun 7, 2021, 6:43 PM IST

ഇടുക്കി: യുവകർഷകന്‍റെ കുരുമുളക് ചെടികള്‍ സാമൂഹ്യവിരുദ്ധർ വെട്ടിനശിപ്പിച്ചതായി പരാതി. ശാന്തൻപാറ പള്ളിക്കുന്ന് തോട്ടത്തിൽകുടിയിൽ ടി.എൻ ബിനോയിയുടെ കൃഷിയാണ് കഴിഞ്ഞ ദിവസം രാത്രി നശിപ്പിച്ചത്. വില തകർച്ചയും കീടരോഗ ബാധകളും തൊഴിലാളി ക്ഷാമവും കർഷകരെ ദുരിതത്തിലാക്കിയ സാഹചര്യത്തിലാണ് സാമൂഹ്യവിരുദ്ധർ കാർഷിക വിളകൾ നശിപ്പിച്ചത്.

കുരുമുളക് ചെടികൾ വാടിയത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വെട്ടി നശിപ്പിച്ചതായി കണ്ടെത്തിയത്. ഒന്നരയേക്കർ കൃഷിയിടത്തിന്‍റെ പലഭാഗങ്ങളിലുള്ള 12 ചെടികളാണ് ചുവടെ വെട്ടി നശിപ്പിച്ചത്.

കുരുമുളക് ചെടികള്‍ നശിപ്പിച്ചുവെന്ന പരാതിയുമായി ഇടുക്കിയിലെ കർഷകന്‍.

ഇരുപത് വര്‍ഷം പ്രായമായ നല്ല വിളവ് ലഭിക്കുന്ന ചെടിയാണ് നശിപ്പിച്ചിരിക്കുന്നത്. മൂന്ന് ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് ബിനോയി പറഞ്ഞു. ബിനോയിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ശാന്തൻപാറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംശയം തോന്നിയ സമീപവാസികളില്‍ ചിലരെ ചോദ്യം ചെയ്‌തു വരികയാണ്.

ALSO READ: കുഴൽ കുഴലായി തന്നെ ഉണ്ടാകും.. അങ്ങോട്ടും ഇങ്ങോട്ടും പോകില്ല: മുഖ്യമന്ത്രി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.