ഇടുക്കി : തോട്ടം തൊഴിലാളികളുടെ വേതനാനുകൂല്യങ്ങള്‍ക്കായി അവകാശസമരം നടത്തി ദേശീയ ശ്രദ്ധ ആകര്‍ഷിച്ച മൂന്നാറിലെ പെമ്പിളൈ ഒരുമൈയുടെ പ്രമുഖ നേതാക്കള്‍ എന്‍.സി.പിയില്‍. പ്രസിഡന്റ് ലിസ്സി സണ്ണിയും സെക്രട്ടറി രാജേശ്വരി ജോയിയുമാണ് പാര്‍ട്ടിയുടെ ഭാഗമാകുന്നത്.
Also Read : സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്‌ഡൗണ്‍ പരിഷ്കരിച്ചു
എന്‍സിപി സംസ്ഥാന വൈസ് പ്രസിഡന്റ് ലതിക സുഭാഷുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
മൂന്നാറില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടില്‍ ജില്ല പ്രസിഡന്റ് അനില്‍ കൂവ പ്ലാക്കന്‍ സംസ്ഥാന നിര്‍വാഹക സമിതി അംഗം സിനോജ് വളളാടി, ജില്ല സെക്രട്ടി അരുണ്‍ പി മാണി നിയോജക മണ്ഡലം പ്രസിഡന്റ് വര്‍ഗീസ് പൈലി എന്നിവര്‍ പങ്കെടുത്തു.