ഇടുക്കി: മുന്‍ മുഖ്യമന്ത്രി പട്ടം താണുപിള്ള വിടപറഞ്ഞിട്ട് ഇന്നേക്ക് അര നൂറ്റാണ്ട്. താണുപിള്ളക്ക് ഇടുക്കി ഡിസിസി സ്മരണാഞ്ജലി അര്‍പ്പിച്ചു. മുണ്ടിയെരുമയിലെ പട്ടം സ്മൃതി മണ്ഡപത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുഷ്‌പാര്‍ച്ചന നടത്തി. ഇടുക്കി ഡിസിസി പ്രസിഡന്‍റ് ഇബ്രാഹിംകുട്ടി കല്ലാര്‍ അധ്യക്ഷത വഹിച്ചു. പട്ടം താണുപിള്ളയുടെ ദീര്‍ഘ വീക്ഷണമാണ് ഇടുക്കിയിലെ മലയോര പ്രദേശങ്ങള്‍ സംസ്ഥാന രൂപീകരണ സമയത്ത് കേരളത്തിനോടൊപ്പം ചേര്‍ക്കുവാന്‍ സഹായകരമായത്. ഹൈറേഞ്ച് കോളനൈസേഷന്‍ സ്‌കീം പ്രകാരം അഞ്ച് ഏക്കര്‍ വീതം ഭൂമി കര്‍ഷകര്‍ക്ക് പതിച്ച് നല്‍കുകയായിരുന്നു. ചടങ്ങില്‍ ഡിസിസി ജന.സെക്രട്ടറി സി.എസ് യശോധരന്‍, മണ്ഡലം പ്രസിഡന്‍റ് ടോമി ജോസഫ്, പി.എസ് നന്ദമോഹനന്‍, ബിജു പത്തിപ്പറമ്പില്‍, വിജയന്‍ ജനാര്‍ദ്ദനന്‍, എം.ഡി രാജന്‍, വിജയന്‍ പിള്ള എന്നിവര്‍ പങ്കെടുത്തു.
പട്ടം താണുപിള്ള വിടപറഞ്ഞിട്ട് അര നൂറ്റാണ്ട് - Pattam ThanuPillai
മുണ്ടിയെരുമയിലെ പട്ടം സ്മൃതി മണ്ഡപത്തിലെ ഛായാ ചിത്രത്തിന് മുമ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുഷ്‌പാര്‍ച്ചന നടത്തി