ETV Bharat / state

സിപിഐയെ കൈയേറ്റക്കാരായി ചിത്രീകരിക്കാനുള്ള ശ്രമം നടന്നു : മുന്‍ മന്ത്രി കെ ഇ ഇസ്‌മായില്‍

സിപിഐ ഭൂമി കയ്യേറി എന്ന് ചില രാഷ്‌ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും ആരോപിച്ചിരുന്നു. എന്നാല്‍ അത് അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞതായും മറ്റ് പല പാര്‍ട്ടികളും ഭൂമി കൈയേറ്റം നടത്തിയിട്ടുണ്ടെന്നും മുന്‍ റവന്യു മന്ത്രി കെ ഇ ഇസ്‌മായില്‍ പറഞ്ഞു

Ex Revenue minister K E Ismail  parties and media accused cpi squatters  cpi  മുന്‍ മന്ത്രി കെ ഇ ഇസ്‌മായില്‍  മുന്‍ റവന്യു മന്ത്രി കെ ഇ ഇസ്‌മായില്‍  സിപിഐ  കെ ഇ ഇസ്‌മായില്‍  K E Ismail  കേരള വാര്‍ത്ത  ഇടുക്കി വാര്‍ത്ത  kerala news  kerala latest news  idukki news  idukki latest news
സിപിഐയെ കൈയേറ്റക്കാരായി ചിത്രീകരിക്കാനുള്ള ശ്രമം നടന്നു : മുന്‍ മന്ത്രി കെ ഇ ഇസ്‌മായില്‍
author img

By

Published : Aug 7, 2022, 3:19 PM IST

ഇടുക്കി: സിപിഐയെ കൈയേറ്റക്കാരായി ചിത്രീകരിക്കാന്‍, ചില രാഷ്‌ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും ശ്രമിച്ചിരുന്നതായി മുന്‍ റവന്യു മന്ത്രി കെ ഇ ഇസ്‌മായില്‍. ഇടുക്കിയില്‍ അടക്കം ആരോപണങ്ങള്‍ ഉന്നയിച്ചെങ്കിലും, അടിസ്ഥാന രഹിതമാണെന്ന് തെളിഞ്ഞു. എന്നാല്‍ മറ്റ് പല പാര്‍ട്ടികളും ഭൂമി കൈയേറ്റം നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം അണക്കരയില്‍ പറഞ്ഞു.

കെ ഇ ഇസ്‌മായില്‍ സംസാരിക്കുന്നു

സിപിഐ എന്നും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന രാഷ്‌ട്രീയ പ്രസ്ഥാനമാണ്. പാര്‍ട്ടിയുടെ ജനകീയ പിന്തുണ അട്ടിമറിക്കാനാണ് ചില കേന്ദ്രങ്ങള്‍ കള്ളക്കഥകളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും ഉന്നയിച്ചതെന്നും കെ ഇ ഇസ്‌മായില്‍ പറഞ്ഞു. അണക്കരയില്‍ സിപിഐ ഉടുമ്പന്‍ചോല മണ്ഡലം സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.